Join Whatsapp Group. Join now!
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ ബാര്‍ വിവാദം: പുറത്താക്കിയ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി ജാഫറിനെ തിരിച്ചെടുത്തു

കാഞ്ഞങ്ങാട്ടെ നക്ഷത്ര ബാറിന് ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ നിന്നും Kanhangad, Bar, Muslim-league, Suspension, Kasaragod, Kerala, Committee, MP Jafar, Madalam general secretary
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2014) കാഞ്ഞങ്ങാട്ടെ നക്ഷത്ര ബാറിന് ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ നിന്നും പുറത്താക്കിയ മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി ജാഫറിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. തിരിച്ചെടുത്ത എം.പി ജാഫറിന് മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ ചുമതല തന്നെയാണ് നല്‍കിയിട്ടുള്ളത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ജാഫറിനെ തിരിച്ചെടുത്തത്.
ബാര്‍ വിവാദവുമായി ബന്ധപ്പെട്ട് ലീഗിന്റെ കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍മാരെയെല്ലാം നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ ദിവസം റദ്ദാക്കുകയും ചെയ്തു. ഇതോടൊപ്പം പിരിച്ചുവിട്ട മുന്‍സിപ്പല്‍ കമ്മിറ്റി പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ നടപടി മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ മദ്യ വിരുദ്ധ നിലപാടിന് എതിരാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

കാഞ്ഞങ്ങാട്ടെ മുസ്ലിം ലീഗിലെ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് പുറത്താക്കിയവരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. കാഞ്ഞങ്ങാട്ടെ ബാര്‍ വിവാദത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണ വിധേയനായ മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി ജാഫറിനെ തിരിച്ചെടുക്കുകയും പുറത്താക്കിയ സമയത്തുണ്ടായിരുന്ന അതേ സ്ഥാനം തന്നെ നല്‍കിയത് അനുചിതമാണെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

മുസ്ലിം ലീഗിലെ പ്രദേശിക ഘടകങ്ങളും യൂത്ത് ലീഗും ഈ പ്രശ്‌നത്തില്‍ ശക്തമായി നേരത്തെ രംഗത്തുവന്നിരുന്നു. ഇപ്പോഴത്തെ തിരിച്ചെടുക്കല്‍ നടപടി പാര്‍ട്ടി അണികളെ വീണ്ടും പ്രകോപിപ്പിച്ചിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ മദ്യനയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ വെറും നാല് മാസത്തെ സസ്‌പെന്‍ഷനിലൂടെ അച്ചടക്ക നടപടി സ്വീകരിച്ചു എന്ന് വരുത്തിത്തീര്‍ക്കുകയാണുണ്ടായത്. ഇതിനെതിരെയാണ് ഇപ്പോള്‍ ചില കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്റെ മാതുലനാണ് എം.പി ജാഫര്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.



Also Read: 
ബാര്‍ വിവാദം കൊഴുക്കുന്നു; കൗണ്‍സിലര്‍മാരെ പുറത്താക്കിയത് ലീഗിന്റെ നാടകമെന്ന് അണികള്‍

ബാര്‍ലൈസന്‍സ് വിവാദം; കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ രാജിവെച്ചു

Keywords: Kanhangad, Bar, Muslim-league, Suspension, Kasaragod, Kerala, Committee, MP Jafar, Madalam general secretary, Haseena Thajudheen, MP Jafar appointed as IUML Mandal General Secretary.

Post a Comment