വിവാഹവാഗ്ദാനം നല്കി 17 കാരിയെ ഒരു വര്‍ഷം കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
Sep 18, 2014, 11:00 IST
കുമ്പള: (www.kasargodvartha.com 18.09.2014) ഫ്ളാറ്റില്‍ താമസിക്കുന്ന 17 കാരിയെ ഒരുവര്‍ഷത്തോളം കൂടെ താമസിപ്പിച്ച് ലൈംഗീകമായി പീഡിപ്പിച്ച പ്രതിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്കയിലെ നിഷാദിനെയാണ് (26) കുമ്പള സി.ഐ സുരേഷ് ബാബു വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
ഉപ്പളയി സിന്‍ഡിക്കേറ്റ് ബാങ്കിന് സമീപത്തെ ഫ്ളാറ്റില്‍ ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിക്ക് 16 വയസ് പ്രായമുണ്ടായിരുന്നപ്പോള്‍ നിഷാദ് ബലാത്സംഗത്തിനിരയാക്കിയിരുന്നു. ഇതിന് ശേഷം വിവാഹവാഗ്ദാനം നല്കി 2014 മെയ് 24 മുതല്‍ ചെമ്മനാട് കോളിയടുക്കത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു വരികയായിരുന്നു.
ഒടുവില്‍ പെണ്‍കുട്ടിയെ നിഷാദ് ഉപേക്ഷിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ നിഷാദിനെ വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ലൈംഗീക ശേഷി പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന് ശേഷം പ്രതിയെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയേയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
Keywords: Arrest, Kumbla, Kasargod, Police, Koliadukkam, Nishad, Molestation.
Advertisement: