Join Whatsapp Group. Join now!
Aster MIMS 10/10/2023

ശുചിത്വ സന്ദേശ മാവേലിയാത്ര മൂന്നിന്

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന്റെ സഹായത്തോടെ പ്ലാസ്റ്റിക്
കാസര്‍കോട്: (www.kasargodvartha.com 01.09.2014) കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന്റെ സഹായത്തോടെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, മാലിന്യ സംസ്‌ക്കരണം തുടങ്ങിയവയെക്കുറിച്ചുളള ബോധവത്ക്കരണം നടത്തുന്നതിനായി മാവേലിയാത്ര സംഘടിപ്പിക്കുന്നു.

സപ്തംബര്‍ മൂന്നിന് രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണിവരെ കാറഡുക്ക ബ്ലോക്കിലെ ബെളളൂര്‍, കുമ്പഡാജെ, കാറഡുക്ക, ദേലംപാടി, കുറ്റിക്കോല്‍ ബേഡഡുക്ക മുളിയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. സ്വീകരണകേന്ദ്രങ്ങളില്‍ ലഘുപ്രഭാഷണം, ക്വിസ് മത്സരം തുടങ്ങിയവയും ഉണ്ടാകും. മൂന്നിന് രാവിലെ 9 മണിക്ക് ബെളളൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം പ്രദീപ് ഉദ്ഘാടനം ചെയ്യും.

File Photo
മാര്‍പ്പനടുക്ക 10മണി, മുളേളരിയ 11 മണി, അടൂര്‍ 12മണി, ബന്തടുക്ക 1മണി, കുറ്റിക്കോല്‍ 2മണി, മുന്നാട് 3മണി, കുണ്ടംകുഴി 4 മണി, ബോവിക്കാനം 5മണി എന്നിവിടങ്ങളിലാണ് സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment