city-gold-ad-for-blogger
Aster MIMS 10/10/2023

അബുദാബി പരപ്പ മേഖല കെഎംസിസി ബൈത്തുറഹ്മ ബ്രോഷര്‍ പ്രകാശനം ചെയ്തു

അബുദാബി: (www.kasargodvartha.com 14.09.2014) അബുദാബി കാസര്‍കോട് പരപ്പ മേഖല കെ.എം.സി.സി. കല്ലഞ്ചിറയില്‍ നിര്‍മാണം തുടങ്ങുന്ന ബൈത്തു റഹ്മ വീട് പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം അബുദാബി ഇന്ത്യന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

പരപ്പ മേഖല കമ്മിറ്റി ട്രഷറര്‍ മുജീബ് പരപ്പ തങ്ങളില്‍ നിന്നും ബ്രോഷര്‍ ഏറ്റുവാങ്ങി. പ്രസിഡണ്ട് അഷ്‌റഫ് കല്ലഞ്ചിറയുടെ അധ്യക്ഷതയില്‍ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എ. ഹമീദ് ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.

നിര്‍മാണ കമ്മിറ്റിയംഗം റാഷിദ് എടത്തോട് വിഷയാവതരണം നടത്തി. അബുദാബി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി.കെ. അഹ്മദ് ബല്ലാ കടപ്പുറം, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് സി.എച്ച്. അഷ്‌റഫ്, പി. കുഞ്ഞബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍, ചേക്കു ഹാജി, ഷാഫി സിയാറത്തിങ്കര, ബഷീര്‍ എടത്തോട്, നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നസീര്‍ കമ്മാടം, സത്താര്‍ കുന്നുംകൈ, ഷമീര്‍ മാസ്റ്റര്‍, റിയാസ് പരപ്പ, റഷീദ് കല്ലഞ്ചിറ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ എടത്തോട് സ്വാഗതവും ശംനാസ് പരപ്പ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അബുദാബി പരപ്പ മേഖല കെഎംസിസി ബൈത്തുറഹ്മ ബ്രോഷര്‍ പ്രകാശനം ചെയ്തു

Keywords : Abudhabi, Parappa, KMCC, Gulf, Brochure, Released, Baithu Rahma, KMCC Parappa Baithu Rahma Brochure released. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL