city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്, സ്വര്‍ണക്കടത്തിന്റെ സ്വര്‍ഗ ഭൂമി

കാസര്‍കോട്: (www.kasargodvartha.com 13.09.2014) സ്വര്‍ണക്കടത്തിന്റെ സ്വര്‍ഗ ഭൂമിയായി മാറിയിരിക്കുകയാണ് മലബാര്‍. ദിനംപ്രതി കോടികളുടെ സ്വര്‍ണമാണ് കേരളത്തിലെ വിമാനത്താവളങ്ങളില്‍ പിടികൂടുന്നത്. ഇതില്‍ ഭൂരിഭാഗവും മലബാര്‍ മേഖലയിലാണ്. കേരളത്തില്‍ പരിശോധന ശക്തമാക്കുമ്പോള്‍ അന്യ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ വഴി കടത്ത് പെരുകുകയാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ കാസര്‍കോട്ടുകാര്‍ക്കായി സ്വര്‍ണക്കടത്തിന് പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇതൊരു ബിസിനസ്സായി തന്നെ ഏറ്റെടുക്കുന്നതില്‍ യുവാക്കളാണ് മുന്നില്‍. സ്വര്‍ണത്തിന്റെ കാരിയര്‍മായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 20,000 രൂപ മുതല്‍ 40,000 രൂപ വരെ പ്രതിഫലം ലഭിക്കുന്നുവത്രെ.

തിരിച്ച് ദുബൈയിലേക്ക് പോകുമ്പോള്‍ വെറ്റിലയും വിദേശ കറന്‍സിയും മറ്റുമായി പോകുന്നവര്‍ക്ക് ടിക്കറ്റിന് പുറമെ 10,000 രൂപയും 10 ദിവസത്തേക്കുള്ള ചിലവും നല്‍കുന്നു. പ്രതിഫലത്തിന് പുറമെ നല്ല സുഖ സൗകര്യവും കിട്ടുന്നതാണ് യുവാക്കളെ സ്വര്‍ണക്കടത്തിലേക്ക് ആകര്‍ഷിക്കുന്നത്.

വിമാനത്താവളങ്ങളില്‍ പിടികൂടിയാല്‍ ഒന്നും പേടിക്കാനില്ലെന്നും അഥവാ പിടിച്ചാല്‍ തന്നെ അവിടെ തങ്ങളുടെ ആളുകള്‍ ഉണ്ടെന്നും പറഞ്ഞാണ് യുവാക്കളെ കെണിയില്‍ വീഴ്ത്തുന്നത്. മംഗലാപുരം വിമാനത്താവളം വഴിയാണ് കാസര്‍കോട്ടേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഒഴുകുന്നത്. ഇതില്‍ പിടിയിലാകുന്നത് ചെറിയൊരു ശതമാനം പേര്‍ മാത്രം. ഈ പിടിയിലാകുന്നവരില്‍ ബഹുഭൂരിഭാഗവും ചെറുപ്പക്കാര്‍ തന്നെ.

വിമാനത്താവളങ്ങളില്‍ സ്വര്‍ണമെന്ന് കരുതി പിടികൂടുന്നത് പലപ്പോഴും വ്യാജ സ്വര്‍ണമാത്രെ. യഥാര്‍ത്ഥ സ്വര്‍ണം മറ്റൊരു വാതിലിലൂടെ സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തുകയും ചെയ്യുന്നു.

എന്തുതന്നെയായാലും കള്ളക്കടത്ത് മാഫിയയുടെ പിടിയിലകപ്പെടുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധനയല്ലാതെ യാതൊരു കുറവും ഈയടുത്ത കാലത്തായി സംഭവിച്ചിട്ടില്ല. പെട്ടെന്ന് പണമുണ്ടാക്കാനുള്ള മോഹവും ആഡംഭര ജീവിതവും മറ്റ് കുറ്റകൃത്യങ്ങളെ പോലെ തന്നെ ഈ മേഖലയിലേക്കും യുവാക്കളെ ചെന്നെത്തിക്കുന്നു.

പിടികൂടിയാല്‍ സംഭവിക്കുന്ന നൂലാമാലകളും കേസും വക്കാലത്തുമെല്ലാം ജീവിതത്തിന്റെ സുഗമമായ യാത്രയെ ബാധിക്കുമെന്ന ചിന്തപോലും ഇവരെ അലട്ടുന്നില്ല. ഇത്തരം സംഭവങ്ങളും സ്വര്‍ണ വേട്ടയിലും മറ്റും പിടിക്കപ്പെടുന്നവരുടെ ദുരിത കഥകള്‍ നിരന്തരം വാര്‍ത്തയായി വരാറുണ്ടെങ്കിലും ഇതൊന്നും പുതുതലമുറയിലെ യുവാക്കള്‍ക്ക് പാഠമാകുന്നുമില്ല. മുതിര്‍ന്ന ചിലരെങ്കിലുമാകട്ടെ ഇത്തരം യുവാക്കളെ വഴിപിഴപ്പിക്കാനും ചൂഷണം ചെയ്യാനും യാതൊരു മടിയുമില്ലാതെ തങ്ങളുടെ സാമ്രാജ്യം നിലനിര്‍ത്തുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട്, സ്വര്‍ണക്കടത്തിന്റെ സ്വര്‍ഗ ഭൂമി

Keywords : Kasaragod, Gold, Airport, Mangalore, Kerala, Smuggling, Youth, Gulf, Fake. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL