city-gold-ad-for-blogger
Aster MIMS 10/10/2023

ഉപ്പള സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍

മംഗലാപുരം: (www.kasargodvartha.com 14.09.2014) യുവാവിനെ മംഗലാപുരം വിമാനത്താവളത്തില്‍ സി.ഐ എസ്.എഫ് പിടികൂടി. കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് അബ്ദുല്‍ ഖാദറാണ് ശനിയാഴ്ച രാത്രി അമോണിയം നൈട്രേറ്റ്, ബാറ്ററി, വയര്‍, ഒരു കുപ്പി ദ്രാവകം എന്നിവയുമായി പിടികൂടിയതെന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

അബ്ദുല്‍ ഖാദറിന്റെ കൈവശമുണ്ടായിരുന്ന ടാബിന് പ്രത്യേക ദ്വാരമുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ദ്രാവകവും ബാറ്ററിയുമെന്ന് അവര്‍ പറഞ്ഞു. രാത്രി വൈകിയുള്ള ജെറ്റ് എയര്‍വെയ്‌സില്‍  ദുബൈയിലേക്ക് പോകാനായി എത്തിയതായിരുന്നു ഇയാള്‍.

പോലീസ് കമ്മീഷണര്‍ ആര്‍. ഹിതേന്ദ്ര, ഡി.സി.പി കെ.വി ജഗദീഷ്, പണമ്പൂര്‍ എ.സി.പി രവികുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. പിടികൂടിയ വസ്തൂക്കള്‍ ബാംഗ്ലൂരില്‍ നിന്ന് എത്തുന്ന ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിയിലായ അബ്ദുല്‍ ഖാദറിനെ സി.ഐ.എസ്.എഫ് ചോദ്യം ചെയ്ത് വരികയാണ്.

അതേ സമയം പിടികൂടിയ വസ്തുക്കള്‍ റിപ്പയര്‍ ചെയ്യാന്‍ കൊണ്ട് പോകുന്ന ടാബാണെന്നാണ് നിഗമനം. ദുബൈയില്‍ നിന്ന് കൊണ്ടു വരുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ വാറണ്ടി കാലാവധിയില്‍ റിപ്പയര്‍ ചെയ്യാന്‍ തിരിച്ച് കൊണ്ടു പോകുന്നത് സാധാരണമാണ്. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടിയതായിരിക്കുമെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് മംഗലാപുരം വിമാനത്താവളത്തിലും പ്രദേശങ്ങളിലും ഉയര്‍ന്ന സുരക്ഷ ഏര്‍പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

ഉപ്പള സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍

ഉപ്പള സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍

ഉപ്പള സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍

ഉപ്പള സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍

ഉപ്പള സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍

ഉപ്പള സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍

ഉപ്പള സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍

ഉപ്പള സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോയ ടാബ് വിമാനത്താവളത്തില്‍ പിടികൂടി; പ്രചരിച്ചത് സ്‌ഫോടനാത്മകമായ കഥകള്‍

ഒരാളെ എങ്ങിനെ തീവ്രവാദിയാക്കാം ?

Keywords:  Mangalore, Kasaragod, Airport, Bottle, Jet airways,  Explosive materials seized from passenger at airport.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL