city-gold-ad-for-blogger
Aster MIMS 10/10/2023

അപൂര്‍വ തേന്‍ കരടിയുടെ ഫോട്ടോ കാട്ടിലെ ക്യാമറയില്‍ പതിഞ്ഞു

മംഗലാപുരം: (www.kasargodvartha.com 01.09.2014) വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വയിനം തേന്‍കരടിയുടെ ഫോട്ടോ കാട്ടില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു. കര്‍ണാടക കാവേരി വന്യ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കരടിയുടെ ഫോട്ടോ പതിഞ്ഞത്.

മരത്തിലെ തേനീച്ചക്കൂട്ടില്‍ നിന്ന് തേന്‍കുടിച്ച് ജീവിക്കുന്ന ഈ കരടിയെ 1972 ലെ വന്യ ജീവി സംരക്ഷണപ്പട്ടികയില്‍ ഉള്‍പെടുത്തി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ക്യാമറയില്‍ പതിഞ്ഞ ഫോട്ടോ വനപാലകരില്‍ നിന്ന് ശേഖരിച്ച് പ്രകൃതി നിരീക്ഷകര്‍ പരിശോധിച്ച് വരികയാണ്. 1970 ല്‍ കോലാര്‍ ജില്ലയിലെ ശ്രീനിവാസ പുരയില്‍ നിന്ന് ഇത്തരത്തിലുള്ള കരടിയെ പിടികൂടി മൈസൂര്‍ കാഴ്ച ബംഗ്ലാവില്‍ പാര്‍പ്പിച്ചിട്ടുണ്ട്. 2003 ല്‍ ബാംഗ്ലൂരിലെ റൂറല്‍ ജില്ലയിലെ ഒരു കിണറില്‍ വീണ തേന്‍ കരടിയെ രക്ഷപ്പെടുത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


അപൂര്‍വ തേന്‍ കരടിയുടെ ഫോട്ടോ കാട്ടിലെ ക്യാമറയില്‍ പതിഞ്ഞു

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Mangalore, Forest, Elusive, Carnivorous animal, Honey Badger, Detected, Karnataka forests, Conservationists, Photographed, Animal, Camera, Cauvery Wildlife sanctuary.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL