city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലയില്‍ ഇ-മണല്‍ ഇടപാടില്‍ ലക്ഷങ്ങളുടെ അഴിമതി; എസ്.പിക്ക് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട്

കുഞ്ഞികണ്ണന്‍ മുട്ടത്ത്

കാസര്‍കോട്: (www.kasargodvartha.com 20.09.214) ജില്ലയിലുടനീളം ഇ-മണല്‍ ഇടപാടില്‍ ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇതുസംബന്ധിച്ചുള്ള റിപോര്‍ട്ട് എസ്.പിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. കുമ്പള ആരിക്കാടിയിലാണ് ഏറ്റവും വലിയ അഴിമതിയും ക്രമക്കേടും നടക്കുന്നത്. ഒരു ബില്ലിന്റെ ഏഴും എട്ടും പ്രിന്റ് എടുത്ത് വ്യാജ പാസുണ്ടാക്കിയാണ് മണല്‍ കടത്തുന്നത്.
കീഴൂരിലും സമാനമായ രീതിയിലുള്ള അഴിമതി നടക്കുന്നതായാണ് വിവിരം. പോര്‍ട്ട്, പുഴക്കടവ് സൂപ്പര്‍വൈസര്‍മാരുടെ ഒത്താശയോടെയാണ് മണല്‍കടത്ത് നടക്കുന്നത്. ഇതുകൂടാതെ ഹൈവേ പോലീസും റവന്യൂ ഉദ്യോഗസ്ഥരും ജിയോളജി ഉദ്യോഗസ്ഥരും മറ്റു കേന്ദ്രങ്ങളും ഈ അഴിമതിയുടെ പറ്റുകാരാണെന്നാണ് വിവരം.

രാഷ്ട്രീയക്കാരുടെ മൗനസമ്മതവും മണല്‍കടത്ത് സംഘങ്ങള്‍ക്ക് ലഭിക്കുന്നു. കഴിഞ്ഞദിവസം ആരിക്കാടിയില്‍ വിജിലന്‍സ് നടത്തിയ ഓപ്പറേഷനില്‍ ക്രമക്കേടിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വിജിലന്‍സ് സംഘം രാവിലെ ക്യാമറയുമായി ഒളിച്ചിരിക്കുകയും കടവില്‍നിന്നും 24 ലോറികള്‍ പോയശേഷം കടവില്‍ പരിശോധന നടത്തിയപ്പോള്‍ മൂന്ന് ലോറി പോയതിന്റെ രേഖകള്‍ മാത്രമാണ് ലെഡ്ജറില്‍ ചേര്‍ത്തിരുന്നത്. ഇതുസംബന്ധിച്ചുള്ള വിജിലന്‍സ് റിപോര്‍ട്ടും ഉന്നതങ്ങളിലേക്ക് പോയിട്ടുണ്ട്.

സൊസൈറ്റിയുടെ പേരിലാണ് ആരിക്കാടിയില്‍ ഇ-മണല്‍ വിതരണം ചെയ്യുന്നത്. ഹൈവേ പോലീസ് ആദ്യം മണലുമായിപോകുന്ന ലോറിക്ക് 100 രൂപ പിഴ ചുമത്തുകയും പിന്നീട് പോകുന്ന ഓരോ ലോറിക്കും 500 രൂപ വീതം കൈമടക്ക് വാങ്ങുന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിജിലന്‍സ് സംഘം ഹൈവേ പോലീസിനെ സമീപിച്ചും അന്വേഷണം നടത്തിയിരുന്നു.

കീഴൂരില്‍ ഈ-മണല്‍ വിതരണത്തില്‍ ഗുരുതരമായ ക്രമക്കേടാണ് നടക്കുന്നത്. ജെ.സി.ബി. ഉപയോഗിച്ചാണ് മണല്‍ ലോറിയില്‍ കയറ്റുന്നത്. മണലിന്റെ അളവില്‍ കൃത്രിമം കാട്ടി മണല്‍കടത്ത് സംഘങ്ങള്‍ ലക്ഷങ്ങളാണുണ്ടാക്കുന്നത്. ഓരോ ലോറിയിലും ജെ.സി.ബിയുടെ എട്ട് കൈ മണലാണ് നല്‍കുന്നത്. എന്നാല്‍ മണല്‍കടത്ത് സംഘങ്ങളുടെ ലോറികളില്‍ ഇത് 10 ഉം 12 ഉം കൈ മണല്‍നല്‍കി കൂടുതല്‍ വിലയ്ക്ക് മണല്‍ വില്‍ക്കുന്നതായാണ് പരാതി.

ഇവിടത്തെ രണ്ട് ആരാധനായ കമ്മിറ്റിക്ക് നിശ്ചിത തുകയും മണല്‍കൊണ്ടുപോകുന്നവര്‍ നല്‍കണമെന്നതാണ് ചട്ടം. അനധികൃത മണല്‍ കടത്ത് സംഘങ്ങള്‍ ഇ-മണലിന്റെ പേരിലും തടിച്ചുകൊഴുക്കുകയാണ്. ഇ-മണല്‍ വിതരണത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിനും പോലീസിനും മറ്റു വിഭാഗങ്ങള്‍ക്കും സാധിച്ചിട്ടില്ല.


വേലിതന്നെ വിളവുതിന്നുന്ന സാഹചര്യമാണ് ഇപ്പോള്‍ ഇ-മണല്‍ വിതരണത്തില്‍ കണ്ടുവരുന്നത്. ഏറെ കൊട്ടിഘോഷിച്ചുകൊണ്ടാണ് ഇ-മണല്‍ വിതരണം ആരംഭിച്ചത്. എന്നാല്‍ ഇതിന്റെ ഉദേശ്യ ലക്ഷ്യങ്ങളെല്ലാം ഇപ്പോള്‍ പാളിയിരിക്കുകയാണ്. സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷങ്ങളുടെ ഫീസും ഇതോടൊപ്പം ചോര്‍ന്നുപോകുന്നു.

അതിനിടെ മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് എംസാന്‍ഡ് എന്ന പേരില്‍ കടത്തുകയായിരുന്ന മണല്‍ ലോറി ആര്‍.ടി.ഒ. അധികൃതര്‍ പിടികൂടി കാസര്‍കോട്ടെ പോലീസിനെ ഏല്‍പിച്ചെങ്കിലും ഈ ലോറി സ്‌റ്റേഷനില്‍നിന്നും അപ്രത്യക്ഷമായതിന് പിന്നിലും മണല്‍കടത്ത് സംഘത്തിന്റെ ഇടപെടലാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ലോറിയുടെ മുകള്‍ഭാഗത്ത് കുറച്ച് എംസാന്‍ഡ് പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ അടിഭാഗത്ത് സിമന്റ് ചാക്കുകളില്‍ അട്ടിഅട്ടിയായിവെച്ച മണലാണ് ഉണ്ടായിരുന്നത്. ലോറി വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് പോലീസിനും വ്യക്തമായ മറുപടി നല്‍കാന്‍ സാധിക്കുന്നില്ല.
ജില്ലയില്‍ ഇ-മണല്‍ ഇടപാടില്‍ ലക്ഷങ്ങളുടെ അഴിമതി; എസ്.പിക്ക് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട്
കാസര്‍കോട്ട് ആര്‍.ടി.ഒ. പിടികൂടി എല്‍പിച്ച ലോറിയില്‍ സിമന്റ് ചാക്കില്‍ നിറച്ച മണല്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു
കഴിഞ്ഞ ദിവസം മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ മംഗലാപുരത്ത് നിന്നും മണല്‍കടത്തിവന്ന എട്ട് ലോറികള്‍ റവന്യു അധികൃതര്‍ പിടികൂടിയിരുന്നു. ആന്ധ്രയില്‍നിന്നും നികുതി അടച്ച് കൊടുവരുന്നതായാണ് രേഖയില്‍ കാണിച്ചിരുന്നത്. വഴിയിലുടനീളമുള്ള ചെക്കുപോസ്റ്റുകളില്‍ പരിശോധന നടത്തിന്റെ സീലും രേഖയിലുണ്ടായിരുന്നു. എന്നാല്‍ ലോറിയില്‍ വെള്ളം ഒലിച്ചിറങ്ങുന്ന മണലാണ് ഉണ്ടായിരുന്നത്. മംഗലാപുരത്തെ രഹസ്യകേന്ദ്രങ്ങളില്‍ നിന്നും എടുക്കുന്ന മണലാണ് ആന്ധ്രയില്‍നിന്നും കൊണ്ടുവരുന്ന മണലാണെന്ന വ്യാജേന കടത്താന്‍ ശ്രമിച്ചത്.

പെര്‍ളയില്‍ കര്‍ണാടകയില്‍ നിന്നും കടത്തുകയായിരുന്ന ലോറി പിടികൂടാന്‍ പിന്തുടര്‍ന്ന ബദിയടുക്ക പോലീസ് ജീപ്പിന് നേരെ മണല്‍ ചൊരിഞ്ഞ് കടത്തുസംഘം രക്ഷപ്പെട്ടതും മണല്‍മാഫിയയുടെ പ്രവര്‍ത്തനം ശക്തമാണെന്നതിന് തെളിവാണ്.
ജില്ലയില്‍ ഇ-മണല്‍ ഇടപാടില്‍ ലക്ഷങ്ങളുടെ അഴിമതി; എസ്.പിക്ക് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
കൈക്കൂലി ചോദിച്ചു; പണക്കിഴിക്ക് പകരം നല്‍കിയത് പാമ്പിന്‍ കിഴി; ടാക്‌സ് ഓഫീസില്‍ വിഷപാമ്പുകളുടെ വിളയാട്ടം

Keywords : Kasaragod, Kerala, Sand, Police, SP, Report, Vigilance, E-manal, Msand, E-sands: Vigilance finds scam.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL