city-gold-ad-for-blogger
Aster MIMS 10/10/2023

ലീഗിന് പിന്നാലെ കുമ്പളയില്‍ കോണ്‍ഗ്രസിലും വിവാദം

കുമ്പള: (www.kasargodvartha.com 02.09.2014) മുസ്ലിം ലീഗിനു പിന്നാലെ കുമ്പളയിലെ കോണ്‍ഗ്രസിലും വിവാദം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടിനെ കെ.പി.സി.സി നോമിനേറ്റഡ് ചെയ്തതോടെയാണ് ഇതിനെ എതിര്‍ത്തും അനുകൂലിച്ചും ബൂത്ത് കമ്മിറ്റി നേതാക്കള്‍ രംഗത്ത് വന്നത്.

കെ.പി.സി.സി നിര്‍ദേശിച്ചത് മണ്ഡലം പ്രസിഡണ്ടിനെയല്ല, ഗ്രൂപ്പ് പ്രസിഡണ്ടിനെയാണെന്ന് എതിര്‍ക്കുന്നവര്‍ പറയുന്നു. സോഷ്യല്‍ മീഡിയകളിലും അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ നടക്കുകയാണ്. പുതിയ  മണ്ഡലം പ്രസിഡണ്ടിനെ നോമിനേറ്റ് ചെയ്യുമ്പോള്‍ ബന്ധപ്പെട്ട ബൂത്ത് കമ്മിറ്റി  പ്രസിഡണ്ടുമാരോട് കൂടിയാലോചിച്ചിട്ടില്ല എന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.

അടിച്ചേല്‍പ്പിച്ച് കുമ്പളയിലെ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം വിലപ്പോവില്ലെന്നും ഇവര്‍ പറയുന്നു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എച്ച് റംലയുടെ രാജിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലും ഭിന്നത തലപൊക്കിയിരുന്നു. ഇതിനിടയിലാണ് യുഡിഎഫിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിലും മറ്റൊരു തരത്തില്‍ വിഭാഗീയത ഉയരുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ലീഗിന് പിന്നാലെ കുമ്പളയില്‍ കോണ്‍ഗ്രസിലും വിവാദം

Keywords : Kumbala, Congress, kasaragod, Kerala, Muslim-league, KPCC, President, Controversy in Kumbala Congress. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL