city-gold-ad-for-blogger
Aster MIMS 10/10/2023

ചെര്‍ക്കളം അബ്ദുല്ലയ്ക്ക് മഞ്ചേശ്വരം പൗരാവലിയുടെ ആദരം 25ന്

കാസര്‍കോട്: (www.kasargodvartha.com 01.09.2014) മുന്‍ തദ്ദേശ സ്വയം ഭരണ മന്ത്രിയും രണ്ടു പതിറ്റാണ്ടു കാലം മഞ്ചേശ്വരം മണ്ഡലം എം.എല്‍.എ.യുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയെ മഞ്ചേശ്വരം പൗരാവലി ആദരിക്കുന്നു. സെപ്തംബര്‍ 25ന് വൈകിട്ട് അഞ്ചു മണിക്ക് കുമ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സ്‌നേഹപൂര്‍വ്വം ചെര്‍ക്കളത്തിനു എന്ന പേരിലുള്ള സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

പത്മശ്രീ ബി.ആര്‍. ഷെട്ടി, കര്‍ണാടക മന്ത്രിമാരായ യു.ടി.ഖാദര്‍, എം.രമാനാഥ റൈ, എം.എല്‍.എ. മാരായ പി.ബി.അബ്ദുല്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.

നിലവില്‍ കേരള ന്യൂനപക്ഷ പിന്നാക്ക ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമാണ് ചെര്‍ക്കളം. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ സത്താര്‍ ആരിക്കാടി, എ.കെ.എം.അഷറഫ്, ജനറല്‍ കണ്‍വീനര്‍ അഷറഫ് കര്‍ള, മഞ്ചുനാഥ ആള്‍വ എന്നിവര്‍ പരിപാടി വിശദീകരിച്ചു.

ചെര്‍ക്കളം അബ്ദുല്ലയ്ക്ക് മഞ്ചേശ്വരം പൗരാവലിയുടെ ആദരം 25ന്

Keywords : Kasaragod, Cherkalam Abdulla, Muslim-league, Kerala, Press meet, Ex Minister, Cherkalam Abdulla to be honored. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL