വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു
Sep 14, 2014, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 14.09.2014) കാസര്‍കോട് താലൂക്ക് പബ്ലിക്ക് സര്‍വന്റ്സ് സഹകരണ സംഘം ജീവനക്കാരുടെ റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. കവിതാലാപനം, പ്രസംഗം, മാപ്പിളപ്പാട്ട്, നാടന്‍ പാട്ട്, മിമിക്രി, മോണോ ആക്റ്റ്, തവളചാട്ടം, കമ്പവലി, ആനയ്ക്ക് വാല് വെക്കല്‍, കുപ്പിയില്‍ വെള്ളം നിറക്കല്‍, നാരങ്ങാ സ്പൂണ്‍, കസേരക്കളി എന്നീ ഇനങ്ങളിലായി നടന്ന മത്സരത്തില്‍ പയസ്വിനി ടീം ഒന്നും ചന്ദ്രഗിരി രണ്ടും സ്ഥാനം നേടി.
പ്രസ് ക്ലബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് വി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് കെ.വി ചന്തു സമ്മാനദാനം നടത്തി. ഭരണസമിതി അംഗങ്ങളായ കെ വി ജയപാല്‍, കെ.പി ശങ്കരന് നായര്‍, ടി.കെ രാജശേഖരന്, മുന്‍ ഭരണ സമിതി അംഗങ്ങളായ ബി സുബ്രഹ്മണ്യ തന്ത്രി, വി.ആര് സദാനന്ദന്, ക്ലബ് സെക്രട്ടറി പി വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി രാഘവന് ബെള്ളിപ്പാടി സ്വാഗതവും എം.എ നര്‍ജാസ് നന്ദിയും പറഞ്ഞു.

Keywords : Kasaragod, Onam-celebration, Kerala, Public Servants Co-operative.