city-gold-ad-for-blogger
Aster MIMS 10/10/2023

കടയുടമയെ വെട്ടികൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ യുവാവ് നിരവധി കേസില്‍ പ്രതി


കുമ്പള: (www.kasargodvartha.com 19.09.2014) കടയുടമയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പൈവളികെയിലെ നൗഷാദ് (20) നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടാണ് ധര്‍മത്തടുക്കയില്‍വെച്ച് നൗഷാദിനെ കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു അറസ്റ്റുചെയ്തത്. 

ഇക്കഴിഞ്ഞ ജൂണ്‍ 15ന് പൈവളികെയില്‍ വ്യാപാരിയായ അബൂബക്കര്‍ സിദ്ദീഖിനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് നൗഷാദ് അറസ്റ്റിലായത്. അക്രമത്തില്‍ കടയുടമ അൂബക്കര്‍ സിദ്ദീഖിന് ഗുരുതരമായി വെട്ടേറ്റിരുന്നു. 

അഞ്ച് പ്രതികളടങ്ങിയ കേസില്‍ അമ്പിക്കാനം അബ്ദുല്‍അസീസ്, ലക്ഷംവീട് കോളനിയിലെ അബ്ദുല്‍ആസിഫ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അബ്ദുല്‍അസീസ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ ബ്രിഡോണ്‍ എന്നയാളെ പിടികിട്ടാനുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. 

ബാളിഗെ അസീസ് വധക്കേസില്‍ പ്രതികള്‍ക്ക് അംബാസിഡര്‍ കാര്‍ നല്‍കിയത് നൗഷാദാണെന്ന് പോലീസ് പറഞ്ഞു. കടയുടമ അബൂബക്കര്‍ സിദ്ദീഖിനെ വെട്ടികൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ സഞ്ചരിച്ച രണ്ട് കാറുകളിലൊന്ന് ഓടിച്ചത്് നൗഷാദായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
കടയുടമയെ വെട്ടികൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ യുവാവ് നിരവധി കേസില്‍ പ്രതി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL