city-gold-ad-for-blogger
Aster MIMS 10/10/2023

മോഷ്ടിച്ച ഓട്ടോയില്‍ കന്നുകാലി കടത്ത്: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍


കാസര്‍കോട്: (www.kasargodvartha.com 02.09.2014) മോഷ്ടിച്ച ഗൂഡ്‌സ് ഓട്ടോ റിക്ഷയില്‍ കന്നുകാലികളേയും ആടുകളേയും മോഷ്ടിച്ചു കൊണ്ടു പോയി അറവു ചെയ്ത് ഇറച്ചിയാക്കി വില്‍ക്കുന്ന മൂന്നംഗ സംഘത്തെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. ചൗക്കി ആസാദ് നഗര്‍ സ്വദേശികളായ  അബ്ദുല്‍ ജംഷീര്‍(19), ഷിഫാസ്(21), എം.എ. അംനാസ് (20) എന്നിവരെയാണ് ചൊവ്വാഴ്ച ടൗണ്‍ സി.ഐ. ജേക്കബ്ബിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ഇവര്‍ മോഷ്ടിച്ച ഗൂഡ്‌സ് ഓട്ടോ കഴിഞ്ഞ ദിവസം  പോലീസ് പാറക്കട്ടയില്‍ വെച്ച് വാഹന പരിശോധനയില്‍ പോലീസ് പിടികൂടിയിരുന്നു. ആസാദ് നഗറിലെ ഇബ്രാഹിം കോളിയാടിന്റെ പറമ്പില്‍ കെട്ടിയിട്ട പശുവിനെ മോഷ്ടിച്ചു കൊണ്ടു പോകുന്നതിനിടെയാണ് ഓട്ടോ പിടികൂടിയത്. പ്രതികള്‍ അന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ആസാദ് നഗറിലെ മുഹമ്മദിന്റെ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിന്നാണ് ഓട്ടോറിക്ഷ കള്ളത്താക്കോലുപയോഗിച്ച് മോഷ്ടിച്ചു കൊണ്ടു പോയത്. കൊടിയമ്മയിലെ ഒരാളില്‍ നിന്നു 200 രൂപ ദിവസവാടകയ്ക്ക് മുഹമ്മദ് വാടകയ്‌ക്കെടുത്തതായിരുന്നു ഓട്ടോറിക്ഷ.

മോഷ്ടിച്ചു കൊണ്ടു പോകുന്ന കന്നുകാലികളെ അറവു ചെയ്ത് ഇറച്ചി കാസര്‍കോട്ടെ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 150 രൂപ നിരക്കില്‍ വില്‍ക്കുകയാണ് പതിവെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. നിരവധി സ്ഥലങ്ങളില്‍ നിന്നു ഇവര്‍ കന്നുകാലികളേയും ആടുകളേയും മോഷ്ടിച്ചിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. അറസ്റ്റിലായ അബ്ദുല്‍ ജംഷീര്‍ പെയിന്റിംഗ് തൊഴിലാളിയും ഷിഫാസ് കൂലിപ്പണിക്കാരനും അമിനീഷ് മത്സ്യക്കച്ചവടക്കാരനുമാണ്.

പ്രതികളെ അറസ്റ്റു ചെയ്ത പോലീസ് സംഘത്തില്‍ സി.ഐ.ക്കൊപ്പം ടൗണ്‍ സ്‌റ്റേഷനിലെ എ.എസ്.ഐ.മാരായ എം.വി.ബാലകൃഷ്ണന്‍, ആന്റണി എന്നിവരും ഉണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


മോഷ്ടിച്ച ഓട്ടോയില്‍ കന്നുകാലി കടത്ത്: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Related News:
പശുക്കടത്ത് സംഘം പോലീസ് പിന്തുടര്‍ന്നപ്പോള്‍ ടെമ്പോയും പശുവിനെയും ഉപേക്ഷിച്ച് കടന്നു
Also Read:
ഡല്‍ഹിയില്‍ പുതിയ തിരഞ്ഞെടുപ്പിന് ഗവര്‍ണര്‍ ശുപാര്‍ശയ്‌ക്കൊരുങ്ങുന്നു

Keywords:  Kasaragod, Kerala, Arrest, Robbery, Police, Leadership, Auto Rickshaw, Town Police, Police Station, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL