യുവതിയെ കണ്ണുകെട്ടി കാട്ടിലേക്ക് കൊണ്ടുപോയി രണ്ടംഗസംഘം ബലാത്സംഗം ചെയ്തു
Sep 16, 2014, 12:02 IST
ആദൂര്‍: (www.kasargodvartha.com 16.09.2014) ദളിത് യുവതിയെ കാട്ടിലേക്ക് കണ്ണുകെട്ടികൊണ്ടുപോയി രണ്ടംഗസംഘം ബലാത്സംഗം ചെയ്തു. മുള്ളേരിയയിലെ ഒരു ഹോട്ടലില്‍ ജോലിക്കാരിയായ 25 കാരിയാണ് പീഡനത്തിനിരയായത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തി സാരികൊണ്ട് കണ്ണുകെട്ടി കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
പിന്നീട് യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. രാത്രിയോടെ അവശനിലയില്‍ വീട്ടിലെത്തിയ യുവതി വിവരം ഭര്‍ത്താവിനോട് പറയുകയും ചൊവ്വാഴ്ച ഉച്ചയോടെ ഭര്‍ത്താവുമൊത്ത് ആദൂര്‍ പോലീസില്‍ ഹാജരായി പരാതിനല്‍കുകയും ചെയ്തു. പരാതിയില്‍ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
കണ്ടാലറിയാവുന്ന രണ്ട് പേരാണ് തന്നെ ബലാത്സംഘം ചെയ്തതെന്ന് യുവതി പോലീസിനോട് പറഞ്ഞു. പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡിന് കൈമാറുമെന്ന് ആദൂര്‍ പോലീസ് പറഞ്ഞു.
Keywords : Adhur, Woman, Kasaragod, Molestation, Kerala, Restaurant Employee, Complaint, Police, Investigation.
Advertisement: