city-gold-ad-for-blogger
Aster MIMS 10/10/2023

സിവില്‍ സ്‌റ്റേഷനില്‍ 25 ശതമാനത്തോളം ജീവനക്കാരുടെ ഹര്‍ത്താല്‍!

കാസര്‍കോട്: (www.kasargodvartha.com 02.09.2014) കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളെ ചൊവ്വാഴ്ചയിലെ ആര്‍.എസ്.എസ്.ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയിരുന്നുവെങ്കിലും കാസര്‍കോട് സിവില്‍ സ്‌റ്റേഷന്‍ ഉള്‍പെടെ ഇവിടുത്തെ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറഞ്ഞു. സിവില്‍ സ്‌റ്റേഷനിലെ ഓഫീസുകളില്‍ 25 ശതമാനത്തോളം ജീവനക്കാരുടെ കുറവാണ് ഉണ്ടായത്. മറ്റു താലൂക്കുകളില്‍ നിന്നും കണ്ണൂര്‍ ജില്ലയില്‍ നിന്നും മറ്റുമുള്ള ജീവനക്കാരില്‍ പലര്‍ക്കും ജോലിക്കെത്താന്‍ കഴിഞ്ഞില്ല.

സിവില്‍ സ്‌റ്റേഷനില്‍ റവന്യൂ വകുപ്പിനു കീഴില്‍ വരുന്ന ഓഫീസുകളില്‍ 56 ശതമാനം പേര്‍ മാത്രമാണ് ജോലിയ്ക്കു ഹാജരായത്. 456 ജീവനക്കാരില്‍ 257 പേര്‍ ഹാജരായി. 194 പേരാണ് ഹര്‍ത്താല്‍ മൂലം വരാതിരുന്നതെന്ന് എ.ഡി.എം.ഓഫീസിലെ കണക്കുകള്‍ പറയുന്നു.

പല ഓഫീസുകളിലും പഞ്ചിംഗ് സംവിധാനമുള്ളതിനാല്‍ ജോലിക്കെത്താവരുടെ ഈ ദിവസം അവധിയായി കണക്കാക്കും. ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നെങ്കിലും റെയില്‍വേ സ്‌റ്റേഷന്‍ വരെയും അവിടെ നിന്നും  ബസുകളില്‍ യാത്ര ചെയ്യേണ്ടവര്‍ക്കാണ് ജോലിക്കെത്താന്‍ കഴിയാതിരുന്നത്. ഇരു താലൂക്കുകളിലേയും സര്‍ക്കാര്‍ ഓഫീസുകളില്‍ ചൊവ്വാഴ്ച ജോലിക്ക് ഹാജരാവാത്ത ജീവനക്കാരുടെ കൃത്യമായ കണക്കുകള്‍ ശേഖരിച്ച് വരുന്നതേയുള്ളൂവെന്ന് കലക്ട്രേറ്റിലെ ഓഫീസില്‍ നിന്ന് അറിയിച്ചു.

കാസര്‍കോടും മഞ്ചേശ്വരവും ഹര്‍ത്താലില്‍ നിന്നു ഒഴിവായിരുന്നിട്ടും സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നല്‍കിയ അവധി ഇവിടെയും ബാധകമായിരുന്നു. ഹര്‍ത്താല്‍ വിമുക്ത പ്രദേശങ്ങളിലേക്കു ബസുകളും വാഹനങ്ങളും വരേണ്ടത് ഹര്‍ത്താല്‍ ബാധിത പ്രദേശങ്ങളില്‍ നിന്നായതിനാല്‍ അവിടെ വാഹനങ്ങള്‍ കുറവായിരുന്നു. വ്യാപാര സ്ഥാപനങ്ങളും പലതും തുറന്നില്ല.
സിവില്‍ സ്‌റ്റേഷനില്‍ 25 ശതമാനത്തോളം  ജീവനക്കാരുടെ ഹര്‍ത്താല്‍!

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL