city-gold-ad-for-blogger
Aster MIMS 10/10/2023

വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്: രണ്ടുപേര്‍ അറസ്റ്റില്‍

രാജപുരം:(www.kasargodvartha.com 16.09.2014) മാലോം, ചുള്ളിക്കര പ്രദേശങ്ങളിലെ വ്യാജവാറ്റ് കേന്ദ്രങ്ങളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

കോടോം ബേളൂര്‍ പഞ്ചായത്തില്‍ അമ്പായത്തടി എസ്.റ്റി കോളനിയിലെ പളളിക്കണ്ണനെ 45 ലിറ്റര്‍ വാഷുമായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി ബാലകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. മാലോം പൂവത്തുമൊട്ടയില്‍ നടത്തിയ പരിശോധനയില്‍ 45 ലിറ്റര്‍ വാഷും മൂന്നര ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. മണികണ്ഠന്‍(34)നെ അറസ്റ്റ് ചെയ്തു.

വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്: രണ്ടുപേര്‍ അറസ്റ്റില്‍വ്യാപകമായി  വാറ്റ് നടക്കുന്നതായുളള  വിവരത്തെ തുടര്‍ന്ന്  നടത്തിയ റെയ്ഡിലാണ്  വാഷ് കണ്ടത്തിയത്. റെയ്ഡ് സംഘത്തില്‍  അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  മുത്തുകൃഷ്ണന്‍, സിഇഒമാരായ പി.കെ ബാബുരാജന്‍, പ്രശാന്ത് കുമാര്‍, എക്‌സൈസ് ഡ്രൈവര്‍  കെ. കുഞ്ഞിരാമന്‍ എന്നിവരുണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL