ഫ്ലാറ്റിലെ താമസക്കാരിയായ 17കാരിയെ ഒരു വര്‍ഷം കൂടെ താമസിച്ച് പീഡിപ്പിച്ചു; യുവാവ് കസ്റ്റഡിയില്‍
Sep 17, 2014, 14:28 IST
കുമ്പള: (www.kasargodvartha.com 17.09.2014) ഫ്ലാറ്റിലെ താമസക്കാരിയായ 17കാരിയെ ഒരു വര്‍ഷം കൂടെ താമസിച്ച് പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള സിന്‍ഡിക്കേറ്റ് ബാങ്കിനു സമീപത്തെ ഫ്ലാറ്റില്‍ താമസക്കാരിയായ 17 കാരിയാണ് പീഡനത്തിനിരയായത്.
ബന്തിയോട് അടുക്കയിലെ നിഷാദിനെ(26)യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷം മുമ്പ് ഫ്ലാറ്റില്‍ വെച്ച് പെണ്‍കുട്ടിയെ നിഷാദ് ബലാത്സംഗം ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം വിവാഹ വാഗ്ദാനം നല്കി 2014 മെയ് 24 മുതല്‍ ചെമ്മനാട് കോളിയടുക്കത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു.
പെണ്‍കുട്ടിയെ നിഷാദ് ഉപേക്ഷിക്കാന്‍ ശ്രമിച്ചതോടെയാണ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ബലാത്സംഗത്തിനിരയാക്കിയ സമയത്ത് പെണ്‍കുട്ടിക്ക് 16 വയസായിരുന്നു പ്രായം. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലുള്ള യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഭര്‍ത്താവിന്റെ മൃതദേഹം കിണറ്റില്‍
Keywords: Kumbala, Police, Custody, Youth, Chemnad, Koliyadukkam, Molestation, Kerala.
Advertisement: