Join Whatsapp Group. Join now!
Aster MIMS 10/10/2023

ന്യൂസിലാന്‍ഡില്‍ വാഹനാപകടത്തില്‍ മരിച്ച സീനത്തിന്റെ മൃതദേഹം ഖബറടക്കി

ന്യൂസിലാന്‍ഡില്‍ വാഹനാപകടത്തില്‍ മരിച്ച മൊഗ്രാല്‍ പുത്തൂരിലെ അക്ബര്‍ ജുനൈദിന്റെ ഭാര്യ സീനത്ത് റഹ്മാന്റെ Accident, Death, Kasaragod, Mogral Puthur, Seenath, New zealand
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 22.08.2014) ന്യൂസിലാന്‍ഡില്‍ വാഹനാപകടത്തില്‍ മരിച്ച മൊഗ്രാല്‍ പുത്തൂരിലെ അക്ബര്‍ ജുനൈദിന്റെ ഭാര്യ സീനത്ത് റഹ്മാന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ന്യൂസിലാന്‍ഡില്‍ നിന്നും വിമാനംവഴി രാവിലെ 9.30 മണിയോടെ ബാംഗ്ലൂരിലെത്തിച്ച മൃതദേഹം അവിടെ  നിന്നും ആംബുലന്‍സ് വഴി ജുനൈദിന്റെ വീടായ മൊഗ്രാല്‍ പുത്തൂര്‍ ടൗണിലുളള ഫസല്‍ മന്‍സിലില്‍  എത്തുമ്പോള്‍ രാത്രി ഒന്‍പത് മണിയായിരുന്നു. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം 10.30 മണിയോടെയാണ് ഖബറടക്കം നടന്നത്.

മൃതദേഹം വെള്ളിയാഴ്ച എത്തുമെന്നറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ രാവിലെ  മുതല്‍ മൊഗ്രാല്‍  പുത്തൂരിലെത്തിയിരുന്നു. സീനത്തിന്റെ ഭര്‍ത്താവ് ജുനൈദും ഏക മകള്‍ നാല് വയസുകാരി ലാനിക്കയും  ബുധനാഴ്ച നാട്ടിലെത്തിയിരുന്നു.

കഴിഞ്ഞ 17ന് ജോലി കഴിഞ്ഞ് ന്യൂസിലാന്‍ഡിലെ പെര്‍മാസ്റ്റം നോര്‍ത്തിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയില്‍ വളവില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞാണ് സീനത്ത് മരിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Accident, Death, Kasaragod, Mogral Puthur, Seenath, New zealand, Zeenath Rahman's funera


Related News: 
കാസര്‍കോട് സ്വദേശിനി ന്യൂസിലാന്‍ഡില്‍ വാഹനാപകടത്തില്‍ മരിച്ചു

Keywords: Accident, Death, Kasaragod, Mogral Puthur, Seenath, New zealand, Zeenath Rahman's funeral. 

Post a Comment