ട്രെയിനില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം
Aug 19, 2014, 18:45 IST
ഉപ്പള: (www.kasargodvartha.com 19.08.2014) ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ ഹൊസങ്കടയിലാണ് സംഭവം. മംഗലാപുരത്ത് നിന്നും ചെറുവത്തൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് വീണത്.
ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി ആബിദ് (18) എന്നയാള്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇയാളെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ശ്രദ്ധയില്‍ പെട്ട മറ്റു യാത്രക്കാര്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. അപകട വിവരമറിഞ്ഞ് നിരവധി പേര് സ്ഥലത്ത് തടിച്ചു.

Keywords : Uppala, Train, Kasaragod, Kerala, Injured, Hospital, Mangalore.