Join Whatsapp Group. Join now!
Aster MIMS 10/10/2023

മദ്യ നിരോധനത്തിന് സര്‍ക്കാര്‍ ഇഛാശക്തി കാണിക്കണം: എസ്‌കെഎസ്എസ്എഫ്

സംസ്ഥാനത്ത് മദ്യത്തിനെതിരായ ജനവികാരമുള്ള സാഹചര്യം മുന്‍നിര്‍ത്തി ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനത്തിന് വേ SKSSF, Kozhikode, Liquor, Kerala, State committee, Ban, KPCC President, VM Sudheeran
കോഴിക്കോട്: (www.kasargodvartha.com 20.08.2014) സംസ്ഥാനത്ത് മദ്യത്തിനെതിരായ ജനവികാരമുള്ള സാഹചര്യം മുന്‍നിര്‍ത്തി ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനത്തിന് വേണ്ടി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇഛാശക്തി കാണിക്കണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

ഇന്ത്യയില്‍ മദ്യത്തിന്റെ ഉല്‍പ്പാദനവും വിപണനവും സംസ്ഥാനത്തിന്റെ നിയമ പരിധിക്കുള്ളില്‍ വരുന്നതാണ്. ഇതനുസരിച്ച് ചിലസംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിട്ടുണ്ട്.
എന്നാല്‍ കേരളത്തില്‍ അടച്ചുപൂട്ടിയ 418 ബാറുകളുടെയും അതിന്റെ നിലവാരം സംബന്ധിച്ചുള്ള ചര്‍ച്ച കളിലേക്ക് മാത്രം വിഷയം ഒതുക്കുന്ന എക്‌സൈസ് മന്ത്രിയുടെ നീക്കം സാമൂഹ്യ ദ്രോഹവും മദ്യ മുതലാളിമാരെ സഹായിക്കാനുമാണ്. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്റെ നിലപാടുകള്‍ക്ക് യോഗം ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.

മദ്യലഭ്യത കുറക്കാനും നിലവാരമില്ലാത്ത ബാറുകള്‍ അടച്ച് പൂട്ടാനുമുള്ള തീരുമാനത്തിന് മുമ്പും ശേഷവും മദ്യപാനം മൂലം സര്‍ക്കാറിന് ഉണ്ടാകുന്ന നഷ്ടങ്ങളുടെയും കണക്കുകള്‍ വേര്‍തിരിച്ച് പ്രസിദ്ധീകരിക്കണം അനധികൃത ലഹരിവസ്തു വില്‍പ്പന തടയാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കേന്ദീകരിച്ച് ലഹരിവിരുദ്ധ ജനകീയ സമിതികള്‍ രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

SKSSF, Kozhikode, Liquor, Kerala, State committee, Ban, KPCC President, VM Sudheeran

Keywords: SKSSF, Kozhikode, Liquor, Kerala, State committee, Ban, KPCC President, VM Sudheeran. 

Post a Comment