മഠത്തിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയുടെ പിതൃസഹോദരന് ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍
Aug 31, 2014, 18:24 IST
മംഗലാപുരം: (www.kasargodvartha.com 31.08.2014) രാമ ചന്ദ്രപുരം മഠാധിപതി രാഘവേശ്വര ഭാരതി സ്വാമിക്കെതിരെ ലൈംഗിക അധിക്ഷേപം ആരോപിച്ച് പരാതിപ്പെട്ട പെണ്‍കുട്ടിയുടെ പിതൃ സഹോദരന് വയറ്റില്‍ വെടിവെച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. മഠാധിപതിക്കെതിരെ പരാതിപ്പെട്ട അനുസുമതി ശാസ്ത്രി എന്ന പെണ്‍കുട്ടിയുടെ പിതാവ് ദിവാകര ശാസ്ത്രിയുടെ സഹോദരന് ശ്യാം പ്രസാദാണ് മംഗലാപുരത്തെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്.
പുത്തൂരിലെ വീട്ടില്‍ വെച്ച് ഞായറാഴ്ച രാവിലെ നാടന്‍തോക്കു കൊണ്ട് വയറ്റത്തു വെടി വെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മഠാധിപതിക്കെതിരെ പെണ്‍കുട്ടി പരാതിപ്പെട്ടതിനു ശേഷം ചിലര്‍ ശ്യാമ പ്രസാദിനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. ഇതില്‍ മനം നൊന്താണത്രേ ആത്മഹത്യാശ്രമം. സംഭവത്തെ കുറിച്ച് എസ്.പി. ശരണപ്പയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords : Mangalore, Treatment, Police, Investigation, National, Anumathi Shastri, Sexual abuse charge against Math chief: Complainant's relative attempts suicide.