പേരാല്‍ കണ്ണൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്
Aug 22, 2014, 18:00 IST
കുമ്പള: (www.kasargodvartha.com 22.08.2014) കുമ്പള പേരാല്‍ കണ്ണൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്. പേരാല്‍ തുടയാറില് വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് അപകടം. സൂരംബയല്‍ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയില്‍ സ്കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ സാരമായി പരിക്കേറ്റ മറിയമത്ത് തഫ്സീറ, ജഹാന, നിസാമുദ്ദീന്‍, സഹാന, അഫ്രീന, നൗസ്, റഹീം മുനാസ്, മുഹമ്മദ് അനസ്, താഖിര്‍, റൈഫാദ് എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും കുട്ടികളെ കാസര്‍കോട്ടെ മറ്റു ചില ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്.
വിവരമറിഞ്ഞ് കുമ്പള പോലീസും സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.