city-gold-ad-for-blogger
Aster MIMS 10/10/2023

സാംസങ്ങിന്റെ സെല്‍ഫി ഫോട്ടോ മത്സരത്തില്‍ കാഞ്ഞങ്ങാട്ടെ നാലു വയസ്സുകാരന് ഒന്നാംസ്ഥാനം

ദുബൈ: (www.kasargodvartha.com 01.08.2014) സാംസങ്ങിന്റെ സെല്‍ഫി ഫോട്ടോ മത്സരത്തില്‍ കാഞ്ഞങ്ങാട്ടെ നാലു വയസ്സുകാരന് ഒന്നാംസ്ഥാനം. ദുബൈയില്‍ മൊബൈല്‍ ഹോള്‍സെയില്‍ കട നടത്തുന്ന കാഞ്ഞങ്ങാട് ചിത്താരി ചാമുണ്ഡിക്കുന്നിലെ അബ്ദുല്‍ ജലീല്‍ മെട്രോ-ഷമീമ ദമ്പതികളടെ മകന്‍ ആഷിഖി(നാല്‌)നാണ് സെല്‍ഫി ഫോട്ടോ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചത്.

വിജയിച്ച ആഷിഖിന് സാംസങ്ങിന്റെ എസ്-5 ഫോണ്‍ സമ്മാനമായി ലഭിച്ചു. ഇതുകൂടാതെ പ്രധാന സിറ്റികളിലെ ബിൽ ബോര്‍ഡുകളില്‍ സെല്‍ഫി ഫോട്ടോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ദുബൈയിലെ ആപ്പിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ് ആഷിഖ്.

തന്റെ അനുജത്തി ഹാനിയയ്‌ക്കൊപ്പമുള്ള സെല്‍ഫി ഫോട്ടോയാണ് ആഷിഖ് മത്സരത്തിന് അയച്ചത്. ആയിരക്കണക്കിന് ഫോട്ടോകളില്‍ നിന്നാണ് സാംസങ്ങ് അധികൃതര്‍ ആഷികിന്റെ ഫോട്ടോ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. പ്രമുഖ വ്യവസായി മെട്രോ മുഹമ്മദ് ഹാജിയുടെ മകന്റെ മകനാണ് സമ്മാനാര്‍ഹമായ ആഷിഖ്. സാംസങ്ങ് ഫോണില്‍ നിന്നും സെല്‍ഫിയായി എടുക്കുന്ന ഫോട്ടോകള്‍ മാത്രമാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്.

സാംസങ്ങിന്റെ സെല്‍ഫി ഫോട്ടോ മത്സരത്തില്‍ കാഞ്ഞങ്ങാട്ടെ നാലു വയസ്സുകാരന് ഒന്നാംസ്ഥാനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL