സേഫ് കേരള: ബളാലില്‍ 41 സ്ഥാപനങ്ങളില്‍ റെയ്ഡ്; ഹോട്ടലും കോള്‍ഡ് സ്റ്റോറേജും അടപ്പിച്ചു
Aug 30, 2014, 20:00 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 30.08.2014) സേഫ് കേരള ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ബളാല്‍ പഞ്ചായത്തു പരിധിയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി. ആകെ 41 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലും, ഒരു കോള്‍ഡ് സ്റ്റോറേജും അടപ്പിച്ചു. കൂടാതെ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഏതാനും സ്ഥാപനങ്ങളില്‍ നിന്ന് 13,000 രൂപ പിഴ ഈടാക്കി.
പരിശോധനയില്‍ ബളാല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് എം. ചാക്കോ, വെള്ളരിക്കുണ്ട് പി. എച്ച്. സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒ.സി.രാമകൃഷ്ണന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രഞ്ജിത്ത് ലാല്‍, ഗോപിനാഥ്, വൈ.എസ്. ഷെറിന്, എം.സജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുടര്‍ന്നും പരിശോധനകള്‍ ഉണ്ടായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിയും മെഡിക്കല്‍ ഓഫീസറും അറിയിച്ചു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Vellarikundu, kasaragod, Kerala, Hotel, Panchayath, Safe Kerala: Raid in 41 outlets
Advertisement: