Join Whatsapp Group. Join now!
Aster MIMS 10/10/2023

മെഡിക്കല്‍ ലാബിലും കമ്പ്യൂട്ടര്‍ സ്ഥാപനത്തിലും കവര്‍ച്ചാ ശ്രമം

കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനിലെ മെഡിക്കല്‍ ലാബിലും കമ്പ്യൂട്ടര്‍ സ്ഥാപനത്തിലും കവര്‍ച്ചാ ശ്രമം നടന്നു. പ്രസ് ക്ലബ് ജംഗ്ഷനിലെ Kasaragod, Kerala, Computer, Shop, Robbery-Attempt, Security, Jewellery, Rain, Wind, Police,
കാസര്‍കോട്: (www.kasargodvartha.com 01.08.2014) കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനിലെ മെഡിക്കല്‍ ലാബിലും കമ്പ്യൂട്ടര്‍ സ്ഥാപനത്തിലും കവര്‍ച്ചാ ശ്രമം നടന്നു. ചന്ദ്രഗിരി ജംഗ്ഷനിലെ സുറഫ ബിള്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന വീരഹനുമാന്‍ മെഡിക്കല്‍ ലാബ് ഇന്‍സ്റ്റിറ്റിയൂട്ടിലും ഹൈടെക് കമ്പ്യൂട്ടര്‍ സ്ഥാപനത്തിലുമാണ് കവര്‍ച്ചാ ശ്രമം നടന്നത്. സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്താണ് മോ്ഷ്ടാക്കള്‍ അകത്ത് കടന്നത്.

എന്നാല്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നും ഒന്നും മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടില്ലെന്ന് ഉടമകള്‍ പറഞ്ഞു. രാവിലെ സ്ഥാപനങ്ങള്‍ തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ചാ ശ്രമം നടന്ന വിവരമറിഞ്ഞത്. പോലീസില്‍ അറിയിച്ചെങ്കിലും ഉച്ചവരെ പോലീസ് എത്തിയില്ല. വിലപിടിപ്പുള്ള സാധനങ്ങള്‍ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നും കൊണ്ടു പോകാതിരുന്നത് സംശയങ്ങള്‍ക്കിടയാക്കി.

വ്യാഴാഴച രാത്രി കനത്ത മഴയിലും കാറ്റിലും വൈദ്യുതി ഇടക്കിടെ മുടങ്ങിയതിനാല്‍ തൊട്ടടുത്ത ജ്വല്ലറിയിലെയും മറ്റു സ്ഥാപനങ്ങളിലെയും സെക്യൂരിറ്റി ജീവനക്കാര്‍ കവര്‍ച്ചാശ്രമം അറിഞ്ഞില്ല.


Kasaragod, Kerala, Computer, Shop, Robbery-Attempt, Security, Jewellery, Rain, Wind, Police, Robbery attempt in medical lab and computer lab.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment