Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് പള്ളത്തൂര്‍ ഒരുങ്ങി

21-ാമത് എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവിന് ശനിയാഴ്ച വൈകിട്ട് പള്ളത്തൂരില്‍ കൊടി ഉയരും. നാലുമണിക്ക് സ്വാഗത സംഘം ട്രഷറര്‍ സയ്യിദ് ഹസന്‍ SSF, Press meet, Hassan, Pallathur, Sahithyotsav, MLA, NA Nellikkunnu, Imbichi Koya thangal
കാസര്‍കോട്:(www.kasargodvartha.com 21.08.2014) 21-ാമത് എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവിന് ശനിയാഴ്ച വൈകിട്ട് പള്ളത്തൂരില്‍ കൊടി ഉയരും. നാലുമണിക്ക് സ്വാഗത സംഘം ട്രഷറര്‍ സയ്യിദ് ഹസന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ (ഖലീല്‍ സലാഹ്) പതാക ഉയര്‍ത്തുന്നതോടെ ചടങ്ങിന് ഔപചാരികമായി തുടക്കമാകും.

കര്‍ണാടക നഗര കാര്യ വികസന വകുപ്പ് മന്ത്രി വിനയകുമാര്‍ സൊര്‍ക്കെ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍ പ്രാര്‍ഥന നടത്തും. പി കരുണാകരന്‍ എം പി, ദക്ഷിണ കന്നഡ ജില്ലാ എം പി നവീന്‍ കുമാര്‍ കട്ടീല്‍, ഉദുമ എം എല്‍ എ കുഞ്ഞിരാമന്‍, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി  സുലൈമാന്‍ കരിവെള്ളൂര്‍,  എസ്.എം.എ  ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ബഷീര്‍ പുളിക്കൂര്‍, മുഹമ്മദ് സാഖാഫി പാത്തൂര്‍, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി, രാമനാഥ ഷെട്ടി എം എസ് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി വിട്ട്ള മുഹമ്മദ് ഹാജി ബടഗന്നൂര്‍,  മുഹമ്മദ് ഹാജി മേനള, വീരപ്പ ഗൗഡ, നസീര്‍ മാസ്റ്റര്‍, മുഹമ്മദ് കെ എം, രാമേശ് റൈ, അബ്ദുർ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവര്‍ സംബന്ധിക്കും.

തുടര്‍ന്ന് ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യ മത്സരത്തില്‍ ആറ് ഡിവിഷന്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ മാറ്റുരക്കുന്ന സര്‍ഗ മത്സരങ്ങള്‍ക്ക് തുടക്കമാകും. എട്ട് വേദികളിലായി സബ് ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കാമ്പസ്, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ അഞ്ഞൂറിലധികം പ്രതിഭകള്‍ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന 80 ഇന മത്സരങ്ങളില്‍ മാറ്റുരക്കും.

തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് നടക്കുന്ന വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ദുബൈ സിറാജ് ഡയറക്ടര്‍ ഹമീദ് ഈശ്വരമംഗലം തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.

പരിപാടിയുടെ മുന്നോടിയായി വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന ആത്മീയ മജ്‌ലിസിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. പേരോട് മുഹമ്മദ് മുസ്ലിയാര്‍ പ്രഭാഷണം നടത്തും.

ഇദംപ്രഥമായി അതിര്‍ത്തി ഗ്രാമത്തിലേക്ക് വിരുന്നെത്തുന്ന സര്‍ഗോത്സവത്തെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് സ്വാഗത സംഘത്തിന് കീഴില്‍ പൂര്‍ത്തിയായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords: SSF, Press meet, Hassan, Pallathur, Sahithyotsav, MLA, NA Nellikkunnu, Imbichi Koya thangal, Preparations completed for SSF Sahithyolsav' 14

Advertisement:

Post a Comment