Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെ ഒരു ബ്യൂട്ടീപാര്‍ലര്‍ തട്ടിപ്പുകഥ!

തട്ടിപ്പിനും കള്ളക്കടത്തിനും കവര്‍ച്ചയ്ക്കും പുതിയ പുതിയ വഴികള്‍ ഓരോ കാലത്തും കണ്ടു പിടിക്കാറുണ്ടല്ലോ. Kasaragod, Kerala, Cheating, Beauty Parlor, Natives, Police, Complaint
കാസര്‍കോട്: (www.kasargodvartha.com 15.08.2014) തട്ടിപ്പിനും കള്ളക്കടത്തിനും കവര്‍ച്ചയ്ക്കും പുതിയ പുതിയ വഴികള്‍ ഓരോ കാലത്തും കണ്ടു പിടിക്കാറുണ്ടല്ലോ. കാസര്‍കോട് മറ്റു നാടുകളെ അപേക്ഷിച്ച് എക്കാലത്തും തട്ടിപ്പു തന്ത്രങ്ങളില്‍ മുന്നിലുമാണ്. ഗള്‍ഫില്‍ നിന്നു സ്വര്‍ണം കടത്താന്‍ കാസര്‍കോട്ടുകാര്‍ ഏതൊക്കെ മാര്‍ഗങ്ങളാണ് ഉപയോഗിച്ചതെന്നതു വിമാനത്താവളങ്ങളില്‍ നിന്നു അവ പിടികൂടിയപ്പോള്‍ ജനം മാധ്യമങ്ങളിലൂടെ അറിഞ്ഞതുമാണ്.

ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും തേനില്‍ പൊടിയായി കലര്‍ത്തിയും തുണിയിലെ നൂലായും... അങ്ങനെ അനവധി നിരവധി മാര്‍ഗങ്ങള്‍... ഇപ്പോഴിതാ കാസര്‍കോട്ടു നിന്ന് ഒരു പുതിയ തട്ടിപ്പു കഥ. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒരു ബ്യൂട്ടി പാര്‍ലറാണ് വേദി. ഒരാഴ്ച മുമ്പാണ് സംഭവം. ദേളി സ്വദേശിനിയായ ഒരു സ്ത്രീ എട്ടും, മൂന്നരയും വയസുള്ള കുഞ്ഞുങ്ങളുമായി ബ്യൂട്ടി പാര്‍ലറിലെത്തുന്നു. ചെറിയ കുഞ്ഞിന്റെ മുടി മുറിക്കുക എന്നതാണ് ലക്ഷ്യം.

ബ്യൂട്ടീഷ്യന്‍  കുട്ടിയുടെ മുടി മുറിക്കാന്‍ തുടങ്ങിയപ്പോള്‍ മൂത്ത കുട്ടിയെ അവിടെ ഇരുത്തിയ ശേഷം മാതാവ് തൊട്ടടുത്ത മെഡിക്കല്‍ സ്‌റ്റോറില്‍ മരുന്നു വാങ്ങാന്‍ പോയി. സ്ത്രീ മരുന്നു വാങ്ങി തിരിച്ചെത്തിയപ്പോഴേക്കും കുട്ടിയുടെ മുടിയെടുത്തു കഴിഞ്ഞിരുന്നു. കാശു കൊടുത്തു പുറത്തിറങ്ങാന്‍ നേരം കുട്ടിയുടെ മൂന്നരപ്പവന്റെ അരഞ്ഞാണം കാണാനില്ല. ബ്യൂട്ടി പാര്‍ലറില്‍ കടക്കുന്നതുവരെ ഉണ്ടായിരുന്നു. ബ്യൂട്ടീഷ്യനോട് അന്വേഷിച്ചപ്പോള്‍ താന്‍ കണ്ടിട്ടേയില്ലെന്നായിരുന്നു മറുപടി.

സ്തീയും മക്കളും ബഹളം വെച്ചു. കരച്ചിലായി. ആളുകള്‍ തടിച്ചു കൂടി. ഈ സമയം അവിടെ മുടി മുറിക്കാനെത്തിയ ഒരു ഡോക്ടര്‍ പോലീസില്‍ പരാതിപ്പെടാന്‍ പറഞ്ഞു. അപ്പോഴതാ മുടി മുറിച്ചിട്ട മൂലയില്‍ നിന്നു ബ്യൂട്ടീഷ്യന്‍ അരഞ്ഞാണം എടുത്തുകൊണ്ടു വരുന്നു!

കുട്ടിയുടെ അരയില്‍ നിന്നും പൊട്ടി വീണതാകാമെന്നും മുടി അടിച്ചുകൂട്ടുമ്പോള്‍ മൂലയില്‍ ആയിപ്പോയതാകാമെന്നും വിശദീകരണവും!

സംഭവത്തില്‍ പോലീസില്‍ പരാതിപ്പെടണമെന്ന് അവിടെ കൂടിയ നാട്ടുകാര്‍ പറഞ്ഞപ്പോള്‍ എങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ബ്യൂട്ടീഷ്യന്‍ നിലവിളിക്കുകയായിരുന്നു. ഏതായാലും അരഞ്ഞാണം കിട്ടിയ സ്ഥിതിക്ക് സ്ത്രീ പരാതിപ്പെടാനൊന്നും പോയില്ല.

ഇത്തരം പുതിയ തട്ടിപ്പുകള്‍ നാട്ടില്‍ ഒട്ടേറെ നടക്കുന്നു. പലതും പുറത്തു വരുന്നില്ലെന്നേയുള്ളൂ. തട്ടിപ്പിന്റെ പുതിയ തന്ത്രങ്ങള്‍ അറിയാത്തവര്‍ തൊട്ടതിനും പിടിച്ചതിനും നാടോടികളെ സംശയിക്കുകയും കൂട്ടമായി മര്‍ദിക്കുകയും പോലീസിലേല്‍പ്പിക്കുകയും ചെയ്യുന്നു. പുതിയ സാഹചര്യത്തില്‍ നാടോടികളുടെ ദേഹത്ത് കൈവെക്കും മുമ്പ് ഒരു വീണ്ടു വിചാരത്തിനു ആളുകള്‍ തയ്യാറാവേണ്ടിയിരിക്കുന്നു. തട്ടിപ്പ് ഏതു വിധേനയും വരാം. ജാഗ്രതൈ...!
Kasaragod, Kerala, Cheating, Beauty Parlor, Natives, Police, Complaint

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment