city-gold-ad-for-blogger
Aster MIMS 10/10/2023

കുമ്പളയിലെ സ്‌കൂള്‍ ബസപകടം: ഒഴിവായത് വന്‍ ദുരന്തം

കുമ്പള: (www.kasargodvartha.com 22.08.2014) കുമ്പളയിലെ സ്‌കൂള്‍ ബസപകടത്തില്‍ ഒഴിവായത് വന്‍ ദുരന്തം. നിയന്ത്രണം വിട്ട ബസ് താഴ് ഭാഗത്തുള്ള പാടത്തേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകട സമയത്ത് ബസില്‍ നിറയെ കുട്ടികള്‍ ഉണ്ടായിരുന്നു. ആകെ 27 കുട്ടികള്‍ക്കാണ് പരിക്കേറ്റത്.

മരങ്ങളോ മറ്റോ ഇല്ലാത്ത ചതുപ്പിലാണ് ബസ് മറിഞ്ഞ് നിന്നത് എന്നതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. കെഎല്‍ 60 ഡി 5133 നമ്പര്‍ മഹീന്ദ്ര മിനി ബസാണ് വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെ കുമ്പള പേരാല്‍ തുടയാറില്‍ അപകടത്തില്‍ പെട്ടത്. അപകടം നടന്നയുടനെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.

ബസ് രണ്ട് തവണ മലക്കം മറിഞ്ഞ് താഴേയ്ക്ക് വീണതായാണ് ദൃക്‌സാക്ഷികള്‍ സൂചിപ്പിക്കുന്നത്. കുട്ടികളില്‍ പലര്‍ക്കും കൈക്കും കാലിനും മുഖത്തുമാണ് പരിക്ക്. ഏതാനും കുട്ടികളുടെ കൈയ്യുടെയും കാലിന്റെ എല്ലുകളും ഒടിഞ്ഞു.

നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അപകട വിവരമറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും അപകട സ്ഥലത്തും ആശുപത്രികളിലുമായി ഓടിയെത്തി. സ്‌കൂള്‍ അധികൃതരും അപകട വിവരമറിഞ്ഞ് ആശുപത്രിയില്‍ കുതിച്ചെത്തിയിരുന്നു. അപകടത്തിന് കാരണം അമിത വേഗതയാണോ എന്ന കാര്യം അന്വേഷിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിക്കേറ്റ കുട്ടികളെ കുമ്പള സഹകരണ ആശുപത്രിയിലും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചത്. കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, യൂസുഫ് ഉളുവാര്‍, എ.കെ ആരിഫ് തുടങ്ങി നിരവധി നേതാക്കളും വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കുമ്പളയിലെ സ്‌കൂള്‍ ബസപകടം: ഒഴിവായത് വന്‍ ദുരന്തം

Keywords : Kumbala, Bus, Accident, Injured, Hospital, School, Kasaragod, Kerala, 27. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL