city-gold-ad-for-blogger
Aster MIMS 10/10/2023

കുഡ്‌ലു കാള്യങ്ങാട്ടെ അക്രമം: മൂന്നു പ്രതികള്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 23.08.2014) കുഡ്‌ലു കാള്യങ്ങാട്ട് വ്യാഴാഴ്്ച രാത്രി ആരാധനാലയത്തിനും വീടുകള്‍ക്കും നേരെയുണ്ടായ അക്രമ സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. രാംദാസ് നഗറിലെ മുഹമ്മദ് ഷെര്‍വാനി(23), മീപ്പുഗുരി ക്വാര്‍ട്ടേഴ്‌സിലെ മുഹമ്മദ് സിയാദ്(20), മുഹമ്മദ് അര്‍ഷാദ് (23) എന്നിവരെയാണ് ശനിയാഴ്ച രാവിലെ അറസ്റ്റു ചെയ്തത്.

മുഹമ്മദ് ഷെര്‍വാനിയും മുഹമ്മദ് അര്‍ഷാദും ഗള്‍ഫുകാരാണ്. ഈയിടെ നാട്ടില്‍ വന്നതായിരുന്നു. മുഹമ്മദ് സിയാദ് ഹോട്ടല്‍ തൊഴിലാളിയാണ്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം ജെ.പി.കോളനിയിലെ രണ്ട് വീടുകള്‍ക്കു നേരെ കല്ലേറുണ്ടായിരുന്നു. അതിനുള്ള പ്രതികാരമായാണ് കാള്യങ്ങാട്ടെ അക്രമമെന്ന് പ്രതികള്‍ പോലീസിനു മൊഴി നല്‍കി. ഗൂഢാലോചനയ്ക്കും ഒരുമിച്ചുള്ള മദ്യപാനത്തിനും ശേഷമാണ് വീടുകള്‍ക്കും ആരാധനാലയത്തിനും നേരെ കല്ലേറു നടത്തിയതെന്നും പ്രതികള്‍ പോലീസിനോടു പറഞ്ഞു.

വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഷെര്‍വാനിയുടെയും അര്‍ഷാദിന്റെയും പാസ്‌പോര്‍ട്ടുകള്‍ പോലീസ് കണ്ടുകെട്ടി.

കല്ലെറിഞ്ഞു മടങ്ങുമ്പോള്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് വഴിക്കുവെച്ച് തകരാറായതിനെ തുടര്‍ന്ന് ബൈക്ക് വഴിയില്‍ ഉപേക്ഷിച്ചിരുന്നു. ബൈക്കിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്.
കുഡ്‌ലു കാള്യങ്ങാട്ടെ അക്രമം: മൂന്നു പ്രതികള്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL