city-gold-ad-for-blogger
Aster MIMS 10/10/2023

കെഎസ്‌കെടിയു പന്തല്‍കെട്ടി സമരം അവസാനിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 22.08.2014) സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കലക്ടറേറ്റിന് മുന്നില്‍ കെഎസ്‌കെടിയു നേതൃത്വത്തില്‍ സംഘടിപ്പിച്ച പന്തല്‍കെട്ടി സമരം മൂന്നാംനാളായ വെള്ളിയാഴ്ച അവസാനിപ്പിച്ചു. തൊഴില്‍ മന്ത്രി കെഎസ്‌കെടിയു നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നത്.

നീലേശ്വരം, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഏരിയകളിലെ പ്രവര്‍ത്തകരാണ് വെള്ളിയാഴ്ച രാവിലെതന്നെ ജില്ലാ ആസ്ഥാനത്തേക്കെത്തിയത്. മൂന്നാംനാളിലെ സത്യഗ്രഹം സംസ്ഥാനകമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി രാഘവന്‍ അധ്യക്ഷനായി. എം വി കോമന്‍നമ്പ്യാര്‍, ടി കെ രാജന്‍, എ ജയകുമാര്‍, എം രാജന്‍, ബാബുരാജ്, കെ വി ജയപാല്‍, കെ സതീശന്‍, ഇ പത്മാവതി, എം കുഞ്ഞമ്പു, പി പി ശ്യാമളാദേവി എന്നിവര്‍ സംസാരിച്ചു. കയനി മോഹനന്‍ സ്വാഗതം പറഞ്ഞു.

സമാപന പൊതുയോഗം സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ജില്ലാസെക്രട്ടറി വി കെ രാജന്‍ വിശദീകരിച്ചു. സി വി കൃഷ്ണന്‍ നന്ദി പറഞ്ഞു. വെള്ളിയാഴ്ചത്തെ സത്യഗ്രഹത്തിന് ഇ കുഞ്ഞിരാമന്‍, പി ചെറിയോന്‍, എന്‍ കൃഷ്ണന്‍, ഒ കൃഷ്ണന്‍, പി രാധാകൃഷ്ണന്‍, മടത്തിനാട്ട് രാജന്‍, പി ദാമോദരന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, കെ ശ്യാമള, കെ വി ദാമോദരന്‍, രമ പത്മനാഭന്‍, പി എ ശകുന്തള എന്നിവര്‍ നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കെഎസ്‌കെടിയു പന്തല്‍കെട്ടി സമരം അവസാനിപ്പിച്ചു
കെഎസ്‌കെടിയു പന്തല്‍കെട്ടി സമരം അവസാനിപ്പിച്ചു

Keywords : Strike, Collectorate, Kasaragod, KSKTU, Nileshwaram, Kanhangad, Trikaripure. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL