കാസര്‍കോട് പബ്ലിക് സര്‍വന്റ്സ് സാഹിത്യ അവാര്‍ഡ് രവീന്ദ്രന് പാടിക്ക്
Aug 23, 2014, 11:40 IST
കാസര്‍കോട്: (www.kasargodvartha.com 23.08.2014) കാസര്‍കോട് പബ്ലിക് സര്‍വന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പബ്ലിക് സര്‍വന്റ്സ് സാഹിത്യ അവാര്‍ഡിന് രവീന്ദ്രന് പാടിയുടെ വാക്കുല എന്ന കവിതാസമാഹാരം അര്‍ഹമായി. രവീന്ദ്രന്റെ ആദ്യ കവിതാ സമാഹാരമാണ് വാക്കുല.
കവിത എന്ന മാധ്യമത്തോട് തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ഒരു കവിയാണ് രവീന്ദ്രന് പാടിയെന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്, പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, പി.വി.കെ. പനയാല്‍, രാഘവന് ബെള്ളിപ്പാടി എന്നിവര്‍ വിലയിരുത്തി. മൗലികമായ പരിപ്രേക്ഷ്യവും വ്യതിരിക്തമായ കാവ്യശില്പവും 'വാക്കുല'യുടെ പ്രത്യേകതകളാണ്.
10,010 രൂപയും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡ് പബ്ലിക് സര്‍വന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജൂബിലി സമ്മേളനത്തില്‍ സമര്‍പ്പിക്കും. 1970 ഫെബ്രുവരി 13ന് ചെങ്കള പഞ്ചായത്തിലെ പാടി ഗ്രാമത്തില്‍ കര്‍ഷകരായ ഇ.പി. ചാത്തുകുട്ടി നായരൂടേയും എം. കല്ല്യാണി അമ്മയുടേയും മകനായി ജനിച്ച രവീന്ദ്രന് യു.എ.ഇയിലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും മാധ്യമപ്രവര്‍ത്തകനായിരുന്നു.
കാസര്‍കോട്ട് ഉത്തരദേശം, സിറാജ്, കാരവല്‍ പത്രങ്ങളുടെ ലേഖകനായിരുന്നു. ഇപ്പോള്‍ കാസര്‍കോട് വാര്‍ത്താ ന്യൂസ് പോര്‍ട്ടലില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. കാസര്‍കോട് ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഏര്‍പെടുത്തിയ ജില്ലാതല ജേണലിസം അവാര്‍ഡ് ഉള്‍പെടെ ഏതാനും പുരസ്കാരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. ഗായകന് വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ സംഗീത യാത്രകള്‍ക്കടക്കം നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കാസര്‍കോട്ടെ സാംസ്ക്കാരിക-സാഹിത്യ മേഖലകളിലെ സജീവ സാന്നിദ്ധ്യം.
ഇ. അനിതകുമാരിയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഇ.പി. അഭിനവ്, ഇ.പി. അനുഭവ് എന്നിവര്‍ മക്കളാണ്. മുളിയാര്‍ പഞ്ചായത്തിലെ മഞ്ചക്കല്‍ ബെള്ളമൂലയിലാണ് ഇപ്പോള്‍ താമസം.
വാര്‍ത്താ സമ്മേളനത്തില്‍ ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്, പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, പി.വി.കെ. പനയാല്‍, രാഘവന് ബെള്ളിപ്പാടി എന്നിവരാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.

Keywords : Award, Kasaragod, Kerala, The Kasaragod Taluk Public Servats Co-op. Society, Ravindran Pady.