city-gold-ad-for-blogger
Aster MIMS 10/10/2023

ഗവണ്‍മെന്റ് കരാറുകാര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 01.08.2014) 2,800 കോടി രൂപ കുടിശ്ശിക ബില്ലുകള്‍ മുഴുവനും ഉടന്‍ കൊടുത്ത് തീര്‍ക്കുക, അശാസ്ത്രീയമായ നികുതി പരിഷ്‌ക്കാരം പിന്‍വലിക്കുക, ഗ്യാരണ്ടി പീരിയഡിലെ അപാകതകള്‍ പരിഹരിക്കുക, പൂഴി, മണ്ണ്, ജില്ലി എന്നിവയുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗവ. കോണ്‍ട്രാക്ടേഴ്‌സ് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

കാസര്‍കോട് ഗവണ്‍മെന്റ് കോളജ് പരിസരത്തുനിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സമരസമിതി ജന. കണ്‍വീനര്‍ കെ. മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. വര്‍ഗീസ് കണ്ണമ്പള്ളി, ഇ.വി. കൃഷ്ണപൊതുവാള്‍, ശ്രീകണ്ഠന്‍ നായര്‍, ഇ. അബൂബക്കര്‍, എം.പി. മുഹമ്മദ് കുഞ്ഞി, എം.എ. നാസര്‍, ജാസിര്‍ ചെങ്കള, ഷാഫി ഹാജി ബേവിഞ്ച, ഹനീഫ് ഹാജി പൈവളികെ, എം.എ. നൗഷാദ്, അലി മുണ്ടപള്ളം, ബി.കെ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
ഗവണ്‍മെന്റ് കരാറുകാര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
ഗവണ്‍മെന്റ് കരാറുകാര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
ഗവണ്‍മെന്റ് കരാറുകാര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
ഗവണ്‍മെന്റ് കരാറുകാര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
ഗവണ്‍മെന്റ് കരാറുകാര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
ഗവണ്‍മെന്റ് കരാറുകാര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL