വാട്ട്സ് ആപ്പില്‍ എബോള വ്യാജ സന്ദേശം; അന്വേഷണം ഊര്‍ജിതമാക്കി
Aug 19, 2014, 16:34 IST
മംഗലാപുരം: (www.kasargodvartha.com 19.08.2014) എബോള രോഗം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചെന്ന വ്യാജ വാട്ട്സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചവരെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സന്ദേശം നാട്ടില്‍ പരിഭ്രാന്തി പരത്തിയിരുന്നു.
മംഗലാപുരത്ത് എബോള രോഗം ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്‍.ഐ.ടി.യില്‍ പഠിക്കുന്ന എത്യോപ്യന്‍ സ്വദേശിയായ വിദ്യാര്‍ത്ഥി എബോള ബാധിച്ചു മരിച്ചുവെന്നായിരുന്നു പ്രചരണം.
സന്ദേശം മംഗലാപുരത്തെ പ്രമുഖരുടേയും വിദ്യാര്‍ത്ഥികളുടേയും പത്ര പ്രവര്‍ത്തകരുടേയും മറ്റും മൊബൈല്‍ ഫോണുകളിലേക്കാണ് കഴിഞ്ഞ ദിവസം എത്തിയത്. ഇതോടെ എന്‍.ഐ.ടി.യിലേക്കും സര്‍ക്കാര്‍ ആശുപത്രികളിലേക്കും തുരുതുരാ ഫോണ്‍ വിളികളായിരുന്നു.
കോളജില്‍ രണ്ടു വര്‍ഷം മുമ്പ് ഒരു എത്യോപ്യന്‍ പൗരന് പഠിച്ചിരുന്നു. അയാള്‍ കോഴ്സ് കഴിഞ്ഞ് നാട്ടിലാണ്. അതിനാല്‍ സന്ദേശം വ്യാജമാണെന്ന് ഉറപ്പായി. എം.ടെക് വിദ്യാര്‍ത്ഥിയായ ഒരാള്‍ കഴിഞ്ഞ ആഴ്ച വൈറല്‍ പനിയും കരള്‍ രോഗവും ബാധിച്ച് മരിച്ചിരുന്നു. അതുമായി എബോള മരണത്തിനു ബന്ധമില്ല.
ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എബോള രോഗം പടരുന്നത്. വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

Keywords : Mangalore, Karnataka, Hospital, Social Networks, National, Ebola, Whatsapp.