city-gold-ad-for-blogger
Aster MIMS 10/10/2023

ഇവരെ തല പൊക്കാന്‍ അനുവദിക്കരുത്...!

കാസര്‍കോട്:(www.kasargodvartha.com 23.08.2014) കാസര്‍കോട്ടും പരിസരങ്ങളിലും നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്താനുള്ള ശ്രമങ്ങളാണോ, നഗര പരിസരത്തെ ചില പ്രദേശങ്ങളില്‍ നടക്കുന്നതെന്ന ആശങ്ക ബലപ്പെട്ടു. ഏറ്റവും ഒടുവില്‍ ഒരു ആരാധനാലയത്തിനും രണ്ടു വീടുകള്‍ക്കും നെല്ലിക്കുന്നിലെ വീടിനും നേരെനടന്ന അതിക്രമമാണ് ഇത്തരമൊരു ആശങ്കയ്ക്കു വഴിവെച്ചത്.

പതിവായി അക്രമ സംഭവങ്ങള്‍ അരങ്ങേറുന്ന ഒരു പ്രദേശം എന്ന കറുത്ത അടയാളം ഈ നാടിനു മേല്‍ ചാര്‍ത്തപ്പെട്ടു കിടക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു പരല്‍ക്കല്ലുവീണാല്‍ തന്നെ നാടിന്റെ സ്വാസ്ഥ്യം കെടും. അക്രമം നടന്ന കാളിയങ്ങാട്ട് പോലീസ് കാവല്‍ നിലനില്‍ക്കുന്നുണ്ട്. അക്രമികള്‍ക്കുപിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ആളുകള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയും അത് നാട്ടുകാരെ ഭീതിയിലാഴ്ത്തുകയും ചെയ്യുകയാണ്.

കല്ലേറുണ്ടായത് ഒരു ആരാധനാലയത്തിനു നേരെയാണ്. ഇതിനിടയില്‍ ചില വീടിനു നേരെയും കല്ലേറുണ്ടായി. ഇതോടെ സംഭവത്തിനു വര്‍ഗീയ ചുവയും ചിലര്‍ ചാര്‍ത്തി. അതിനുമുമ്പ് മറ്റുരണ്ടുവീടുകള്‍ക്കു നേരെയും അക്രമം ഉണ്ടായി. സോഷ്യല്‍ മീഡിയകളില്‍ ഈ സംഭവം ചര്‍ചകളാക്കുകയും ചെയ്യുന്നു. ഈ തീക്കളി പോലീസ് എത്രയും പെട്ടന്ന് പരിഹരിച്ച് സമാധാനന്തരീക്ഷം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

വ്യാഴാഴ്ച രാത്രിയിലെ സംഭവത്തിനു വഴിവെച്ചത് ബുധനാഴ്ച രാത്രി ചൂരിയില്‍ മറ്റൊരു മതവിഭാഗക്കാരനായ, ഗള്‍ഫുകാരന്റെ വീടിനു നേരെയുണ്ടായ കല്ലേറാണെന്ന് നാട്ടുകാര്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ വീട്ടുടമയുടെ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഈ വീട്ടിനുമുറ്റത്തു പാര്‍ക്കു ചെയ്തിരുന്ന കാര്‍ കല്ലെറിഞ്ഞു തകര്‍ത്തിരുന്നു.

ചെറുതായി തുടങ്ങുന്ന അക്രമങ്ങള്‍ മുളയിലേ നുള്ളിക്കളയുന്നതിലും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിലും പോലീസിനു കഴിയാത്തതാണ് കുറ്റകൃത്യങ്ങള്‍ പെരുകാന്‍ വഴിവെക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അക്രമ സാധ്യത മുന്‍കൂട്ടി കണ്ടറിഞ്ഞു നടപടിയെടുക്കാന്‍ പോലീസിനു കഴിയാത്തതാണ് അക്രമികള്‍ തലപൊക്കാന്‍ കാരണം.

കാസര്‍കോട്ട് രാത്രികാല പോലീസ് പട്രോളിംഗ് കാര്യക്ഷമമല്ലെന്നു പരാതിയുണ്ട്. നഗരത്തിലെ പ്രധാന റോഡുകളിലൂടെ ചിലപ്പോള്‍ മാത്രം സഞ്ചരിക്കുന്നെങ്കിലും പോലീസ് വാഹനം ഉള്‍പ്രദേശങ്ങളിലെ റോഡുകളിലൂടെ എത്തുന്നേയില്ല. ചൂരി, കുഡ്‌ലു, കറന്തക്കാട്, അണങ്കൂര്‍, ജെ.പി.കോളനി, തളങ്കര, നെല്ലിക്കുന്ന്, ഉളിയത്തടുക്ക, മീപ്പുഗുരി, നായന്മാര്‍മൂല തുടങ്ങിയ പ്രദേശങ്ങളില്‍ വേണ്ടതിനും വേണ്ടാത്തതിനും പോലീസ് നിരപരാധികളെ വേട്ടയാടുന്ന സംഭവം ഉണ്ടായിട്ടുണ്ട്. മുന്‍കാല അനുഭവം കണക്കിലെടുത്ത് പോലീസ് സാന്നിധ്യം ആവശ്യമായ പ്രദേശങ്ങളിലെല്ലാം ആവശ്യത്തിന് പോലീസുകാരെ വിന്ന്യസിക്കണമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുക വഴി പലതരത്തിലുള്ള മുതലെടുപ്പിനാണ് സാമൂഹ്യ വിരുദ്ധര്‍ കളമൊരുക്കുന്നതെന്ന് പരാതിയുണ്ട്. മതപരവും, രാഷ്ട്രീയ പരവും, സാമ്പത്തിക പരവുമായ ലക്ഷ്യങ്ങള്‍ അക്രമികള്‍ക്കുണ്ടെന്നും നാട്ടുകാര്‍ സംശയിക്കുന്നു. മദ്യവും ലഹരി ഉല്‍പ്പന്നങ്ങളും പല അക്രമങ്ങളുടെയും ചാലക ശക്തിയായി വര്‍ത്തിക്കുകയും ചെയ്യുന്നു. ചിലര്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നുണ്ടെന്നും ആരോപണം ഉണ്ട്.

ഇത്തരം പ്രകോപനങ്ങളിലൊന്നും സമാധാന കാംക്ഷികളായ നാട്ടുകാര്‍ വീണു പോകരുതെന്നാണ് പോലീസ് പറയുന്നത്. ക്രിമിനല്‍ സ്വഭാവം പ്രകടിപ്പിക്കുന്നവരുടെ പേരുകള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ സമാധാനം ആഗ്രഹിക്കുന്നവര്‍ മുന്‍കൈ എടുക്കണമെന്നും നാട്ടുകാര്‍ക്കിടയില്‍തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. കുറ്റകൃത്യത്തെ കുറിച്ച് സൂചന ലഭിക്കുകയാണെങ്കില്‍ അത് പോലീസിനെ കൈമാറണം. പോലീസിന്റെ നടപടികളോട് സഹകരിക്കാന്‍ പൗര ബോധവും ഉണരണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.  മതവും രാഷ്ട്രീയവും ഇക്കാര്യത്തില്‍ വലിച്ചിടുകയോ, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ അവര്‍ വിലങ്ങു തടിയാവുകയോ ചെയ്യരുതെന്നും നിക്ഷ്പക്ഷമതികള്‍ ആവശ്യപ്പെടുന്നത്. കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍ നാടിന്റെ സമാധനന്തരീക്ഷമാണ് തകര്‍ക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വാര്‍ത്താ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നുണ്ട്. ആരാധനാലയങ്ങള്‍ക്കെതിരെ അക്രമം ഉണ്ടാകുമ്പോള്‍ അത് ആരുടെ ആരാധനാലയമാണെന്ന് വാര്‍ത്തകളില്‍ സൂചിപ്പിക്കരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എതിര്‍ചേരികള്‍ മറ്റ് ആരാധനയങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടത്താന്‍ വാര്‍ത്തകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

കാസര്‍കോടിന്റെ സാസ്‌ക്കാരിക വൈവിധ്യവും മത മൈത്രിയും സാഹോദര്യവും മാനവികതയും സാമൂഹിക വിരുദ്ധര്‍ക്കും മത-ജാതി ഭ്രാന്തന്‍മാര്‍ക്കും കളിക്കോപ്പാക്കാനുള്ളതല്ലെന്നാണ് പൊതുജനങ്ങള്‍ വിലയിരുത്തുന്നത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം ഒരു പാട് നിരപരാധികളുടെ ചുടു നിണം നഗരവീഥികളില്‍ വീണ പ്രദേശമാണ് കാസര്‍കോട്. ആ ഭീതിത ഓര്‍മ്മയിലേക്ക് ജനമനസിനെ കൂട്ടിക്കൊണ്ടു പോകുന്നതും പേക്കിനാവുകള്‍ കാണുന്നതിനും ഇട വരുത്തരുതെന്നാണ് എല്ലാ സമുദായത്തിലേയും മതനേതാക്കള്‍ വ്യക്തമാക്കുന്നത്. ഈ ബോധത്തിലൂന്നി നില്‍ക്കാന്‍ നാട്ടുകാരും കര്‍ത്തവ്യ ബോധത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ പോലീസും തയ്യാറാകണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. നാടിന്റെ മാറില്‍ തീക്കനല്‍ കോരിയിടുന്ന ഏര്‍പ്പാടിനു ആരും പ്രചാരം നല്‍കരുതെന്ന അഭ്യര്‍ത്ഥനയും സമാധാന പ്രേമികള്‍ മുന്നോട്ടുവെക്കുന്നു.

ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി ടി.പി.രഞ്ജിത്ത്, കാസര്‍കോട് സി.ഐ.ജേക്കബ്, എസ്.ഐ. എം.രാജേഷ് തുടങ്ങിയവരും താഴേക്കിടയിലുള്ള പോലീസ് സേനാവിഭാഗങ്ങളും ഊണും ഉറക്കവും വെടിഞ്ഞാണ് കാസര്‍കോടിന്റെ സമാധാനന്തരീക്ഷം കാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. അവരോടൊപ്പം നാട്ടുകാരും മുന്‍കാലങ്ങളിലെന്ന പോലെ ഇപ്പോഴും സമാധാനത്തിന് കൈകോര്‍ക്കുകയാണ്.
ഇവരെ തല പൊക്കാന്‍ അനുവദിക്കരുത്...!

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കാസര്‍കോട്ട് അക്രമികള്‍ക്കെതിരെ നാട്ടുകാരും പോലീസും കൈകോര്‍ത്തു
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  kasaragod, Kerala, Police, arrest, Choori, case, Vehicle, Nellikunnu, Thalangara, Madhur, communal problems, Kasaragod police, Do not let them up...

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL