city-gold-ad-for-blogger
Aster MIMS 10/10/2023

44 ലക്ഷവുമായി മുങ്ങിയ കാസര്‍കോട് സ്വദേശിയെ തേടി മുംബൈ സ്വദേശിനി പോലീസ് സ്‌റ്റേഷനിലെത്തി

കാസര്‍കോട്: (www.kasargodvartha.com 25.08.2014) ദുബൈയില്‍ ബിസിനസ് തുടങ്ങാനെന്നു പറഞ്ഞ് മുംബൈ സ്വദേശിനിയായ ഭാര്യയുടെ മാതൃസഹോദരിയില്‍ നിന്നു 44 ലക്ഷം രൂപ കടം വാങ്ങി മുങ്ങിയ തളങ്കര സ്വദേശിയ്ക്കു വേണ്ടി കാസര്‍കോട്ട് തിരച്ചില്‍. തളങ്കര വെസ്്റ്റ് കൊളത്തുങ്കര ഹൗസിലെ അബ്ദുല്‍ സത്താര്‍ എന്ന സത്താര്‍ മുഹമ്മദിനു വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്.

ഞായറാഴ്ച മുംബൈയില്‍ നിന്നെത്തിയ, തട്ടിപ്പിനിരയായ സ്തീയും സഹോദരനും കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയും സത്താറിന്റെ തളങ്കരയിലെ വീട്ടിലെത്തുകയും ചെയ്തു. എന്നാല്‍ സത്താറിനെ കണ്ടെത്താനായില്ല. സത്താറിന്റെ ഫോട്ടോയും വിവരങ്ങളും അടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് നഗരത്തിന്റെ പല ഭാഗത്തും പതിച്ച അവര്‍, കാസര്‍കോട്ടെ മാധ്യമങ്ങളുടെ ഓഫീസുകളിലെത്തി തട്ടിപ്പു സംബന്ധിച്ച് വിവരങ്ങള്‍  നല്‍കിയാണ് മടങ്ങിയത്.

മുംബൈ ഡോംഗ്രിയിലെ പരേതനായ ഹാജി മുക്താറിന്റെ ഭാര്യ ശബാന മല്ലൂഖ് ആണ് വഞ്ചിക്കപ്പെട്ടത്. മുംബൈയില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന ശബാനയുടെ ജ്യേഷ്ഠത്തിയും പൈക്ക നെല്ലിക്കട്ടയില്‍ താമസക്കാരിയുമായ ദില്‍ഷാദ് ഹസന്‍ മുസ്ല്യാരുടെ മകള്‍് അഫ്രിന്റെ ഭര്‍ത്താവാണ് പണവുമായി മുങ്ങിയ അബ്ദുല്‍ സത്താര്‍. 10 വര്‍ഷം മുമ്പായിരുന്നു സത്താര്‍ അഫ്രിന്‍ വിവാഹം. ഇവര്‍ക്കു രണ്ടു മക്കളുണ്ട്.

നാലു വര്‍ഷം മുമ്പാണ് സത്താര്‍, ശബാനയില്‍ നിന്നു പണം കടം വാങ്ങിയത്. ഇതിനു ചെക്ക് നല്‍കിയിരുന്നു. ഇതില്‍ 30 ലക്ഷം രൂപയ്ക്കു മാത്രമേ എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നുള്ളൂ. 14 ലക്ഷം രൂപ എഗ്രിമെന്റില്ലാതെയാണ് നല്‍കിയത്. തന്റെ കൈവശമുണ്ടായിരുന്നതും രണ്ട് സുഹൃത്തുക്കളില്‍ നിന്നു കടം വാങ്ങിയുമാണ് ഇത്രയും പണം സത്താറിനു നല്‍കിയതെന്നാണ് ശബാന പറയുന്നത്. പണം ഉടന്‍ തിരിച്ചു തരാമെന്നായിരുന്നു സത്താര്‍ പറഞ്ഞത്. എന്നാല്‍ സത്താര്‍ പണം നല്‍കാതെ മുങ്ങുകയായിരുന്നു. ഒരു വര്‍ഷമായി ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.

ഇതേ തുടര്‍ന്ന് ശബാന മുംബൈ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിപ്പെടുകയും കോടതി 1053/എസ്.എസ്./13 െ്രെകം നമ്പര്‍ പ്രകാരം (സെക്ഷന്‍138) കേസെടുക്കുകയും ചെയ്തു. പ്രതിയെ കണ്ടെത്തി ഹാജരാക്കാന്‍ കോടതി പോലീസിനോട് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായാണ് ശബാനയും സഹോദരന്‍ ജമീലും ഞായറാഴ്ച കാസര്‍കോട്ട് എത്തിയത്. സത്താറിനെ  കാണാതായതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യ ഇപ്പോള്‍ ഉമ്മയുടെ കൂടെ പൈക്കയിലാണ് താമസം.
സത്താറിന്റ തളങ്കരയിലെ വീട്ടില്‍ ശബാനയും സഹോദരനും പോലീസുമായി ചെന്നപ്പോള്‍ അയാള്‍ മാസങ്ങളായി വീട്ടില്‍ വരാറില്ലെന്നായിരുന്നു ബന്ധുക്കളുടെ മറുപടി.
44 ലക്ഷവുമായി മുങ്ങിയ കാസര്‍കോട് സ്വദേശിയെ തേടി മുംബൈ സ്വദേശിനി പോലീസ് സ്‌റ്റേഷനിലെത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Mumbai, Kerala, Cheating, Dubai, Business, Police, Complaint, Agreement.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL