പാല്വാങ്ങാന് പോവുകയായിരുന്ന 14കാരിയെ പീഡിപ്പിച്ച അസം യുവാവിന് 7 വര്‍ഷം കഠിനതടവ്
Aug 21, 2014, 12:37 IST
കാസര്‍കോട്: (www.kasargodvartha.com 21.08.2014) പാല്വാങ്ങാന് പോവുകയായിരുന്ന 14കാരിയെ പീഡിപ്പിച്ച കേസില്‍ അസം യുവാവിന് ഏഴുവര്‍ഷം കഠിനതടവിനും 5,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. അസം നാഗോണ്‍ ജില്ലയിലെ ഗുല്‍സാര്‍ ഹുസൈനെ(22)യാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എം.ജെ.ശക്തിധരന് ശിക്ഷിച്ചത്.
2012 സപ്തംബര്‍ മാസം വൈകിട്ട് അഞ്ച് മണിക്ക് പാല്വാങ്ങാന് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ എണ്ണപ്പാറയിലെ ഒരു കമ്പനിയില്‍ ജോലിക്കാരനായ ഗുല്‍സാര്‍ ഹുസൈന് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി പിറ്റേ ദിവസം വിവരം സ്കൂള്‍ അധ്യാപികയെ അറിയിക്കുകയും അധ്യാപിക കാസര്‍കോട് ചൈല്ഡ്ലൈന് അധികൃതര്‍ക്ക് വിവരം കൈമാറുകയുമായിരുന്നു.
ഹൊസ്ദുര്‍ഗ് സി.ഐ ആയിരുന്ന കെ.വി.വേണുഗോപാലാണ് കേസന്വേഷിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ എട്ടുകേസുകള്കൂടി അമ്പലത്തറ പോലീസ് സ്റ്റേഷനിലുണ്ട്. പ്രതികളെല്ലാം വിചാരണനേരിടുകയാണ്.
പ്രതിയുടെ ചെറുപ്രായം പരിഗണിച്ചാണ് ഏഴുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചതെന്ന് ജഡ്ജ് എം.ജെ.ശക്തിധരന് പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.പി.ഷുക്കൂര്‍ ഹാജരായി.
Also Read:
ജമ്മുകശ്മീര്‍ വിഷയത്തില്‍ വിഘടനവാദികള്‍ ഇടപെടണ്ട: മോഡി സര്‍ക്കാര്‍
Keywords: Kasaragod, Kerala, Molestation, Girl, Prosecution, Case, Police, Court,
Advertisement: