Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതി വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

കൂലിപ്പണിക്കാരിയായ യുവതിയെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ കാണാതായി. Woman, Murdere, House, Annapoorna, Wife, Coolie worker, Koppal, Mangalore
മംഗലാപുരം: (www.kasargodvartha.com 30.07.2014) കൂലിപ്പണിക്കാരിയായ യുവതിയെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ കാണാതായി. കൊപ്പലില്‍ താമസിക്കുന്ന പക്കീരപ്പയുടെ ഭാര്യ അന്നപൂര്‍ണ(32)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് കൊലപാതകം നാട്ടുകാര്‍ അറിഞ്ഞത്.

രാവിലെ വീടിന്റെ വാതില്‍ തുറന്നു കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ ജനലിലൂടെ നോക്കിയപ്പോള്‍ അന്നപൂര്‍ണയെ തറയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. ഭര്‍ത്താവിനെ കാണാനുമില്ലായിരുന്നു. വിവരമറിഞ്ഞ് കാവൂര്‍ പോലീസെത്തി നടത്തിയ പരിശോധനയില്‍ അന്നപൂര്‍ണ വെട്ടേറ്റു മരിച്ചതാണെന്ന് കണ്ടെത്തി. കഴുത്തിലും വയറ്റിലുമാണ് മുറിവുള്ളത്.

പക്കീരപ്പയും കൂലിപ്പണിക്കാരനാണ്. ഇവരുടെ മക്കള്‍ കൊപ്പലില്‍ വിദ്യാര്‍ത്ഥികളാണ്. ഒരു മാസം മുമ്പ് അന്നപൂര്‍ണ ഭര്‍ത്താവിനെതിരെ കൊപ്പല്‍ പോലീസില്‍ ഒരു പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് പക്കീരപ്പ ഭാര്യയെ കൊലപ്പെടുത്തിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. പക്കീരപ്പയ്ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. കൊലപാതകത്തില്‍ കാവൂര്‍ പോലീസ് കേസെടുത്തു. എ.സി.പി.രവികുമാര്‍ കൊല നടന്ന വീട് സന്ദര്‍ശിച്ചു.
Woman, Murdere, House, Annapoorna, Wife, Coolie worker, Koppal, Mangalore

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment