രാഷട്രപതിയുടെ സന്ദര്‍ശനം; വാഹന പരിശോധനയ്ക്കിടെ 3 അംഗ മോഷണ സംഘം കുടുങ്ങി
Jul 18, 2014, 19:52 IST
കുമ്പള: (www.kasargodvartha.com 18.07.2014) രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാസര്‍കോട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വാഹന പരിശോധന നടത്തുന്നതിനിടെ മൂന്നംഗ മേഷണ സംഘം പോലീസിന്റെ വലയില്‍ കുടുങ്ങി. നീര്ച്ചാല് ബിര്‍മ്മിനടുക്കയിലെ മുനീര്‍(24), ചൗക്കി സി.പി.സി.ആര്.ഐക്ക് സമീപത്തെ സക്കീര്‍ ഹുസൈന്(24), കര്‍ണ്ണാടക കോണാജെ മഞ്ഞനാടിയിലെ മുത്തലിബ്(32) എന്നിവരാണ് അറസ്റ്റിലായത്.
രാഷട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച ജില്ലയില്‍ പോലീസ് വ്യാപകമായി വാഹന പരിശോധന നടത്തിയിരുന്നു. സീതാംഗോളി ടൗണില്‍ കുമ്പള പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. എം.പി.സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഇതു വഴി പോയ ആള്‍ട്ടോ കാറിന് പോലീസ് കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.
പോലീസ് പിന്തുടര്ന്നപ്പോള് കാര്‍ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, മൂന്നുപേരേയും മല്‍പ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് കന്നുകാലി കടത്ത് സംഘമാണെന്ന് ബോധ്യമായത്. സംഘം സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും ഏതാനും നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
തകര്‍ന്ന എം എച്ച് 17 മലേഷ്യന്‍ വിമാനത്തിന്റെ ബ്ളാക് ബോക്സുകള്‍ കൈവശമുണ്ടെന്ന് റഷ്യന്‍ വിമതര്‍
Also read:
തകര്‍ന്ന എം എച്ച് 17 മലേഷ്യന്‍ വിമാനത്തിന്റെ ബ്ളാക് ബോക്സുകള്‍ കൈവശമുണ്ടെന്ന് റഷ്യന്‍ വിമതര്‍
Keywords : Kumbala, kasaragod, Robbery, Vehicle, Police, District, Numberplate, Pranab mukherjee, Neerchal, Seethangoli.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067