വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായി
Jul 28, 2014, 21:42 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2014) വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരനെ കാണാതായി. തെക്കില്‍ ഫെറിയിലെ അബ്ദുല്‍ ലത്വീഫിന്റെ മകന് മുഹമ്മദ് ഷുഐബാന്നെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ കാണാതായത്.
വൈകുന്നേരം 6.40 വരെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ നോമ്പ് തുറക്കുന്ന സമയത്ത് അന്വേഷിക്കുമ്പോഴാണ് കുട്ടിയെ കാണാതായതായ വിവരം അറിയുന്നത്. തുടര്‍ന്ന് വീട്ടുകാരും, നാട്ടുകാരും പരിസരങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ബന്ധു വീടുകളില്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കറുത്ത വരയുള്ള ചുവന്ന നിറത്തിലുള്ള ടീഷര്‍ട്ടാണ് കാണാതാവുന്ന സമയത്ത് കുട്ടി ധരിച്ചിരുന്നത്. കണ്ടുകിട്ടുന്നവര്‍ പോലീസിനെ അറിയിക്കുക. ഫോണ്‍: (വിദ്യാനഗര്‍ പോലീസ്)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Missing, Boy, Shaban.
Advertisement: