city-gold-ad-for-blogger
Aster MIMS 10/10/2023

വ്യാപാരിയുടെ 800 രൂപയുടെ ഹെല്‍മറ്റ് മോഷ്ടിച്ചു, പകരം കള്ളന്‍ 300 രൂപ തിരികെ വെച്ചു

കാസര്‍കോട്: (www.kasargodvartha.com 27.07.2014) വ്യാപാരിയുടെ സ്‌കൂട്ടറില്‍ നിന്ന് 800 രൂപ വിലവരുന്ന ഹെല്‍മറ്റ് കാണാതായി. പകരം 300 രൂപ സ്‌കൂട്ടറില്‍ തിരുകിവെച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഫാത്വിമ പര്‍ദ കടയുടമ എരിയപ്പാടിയിലെ അബ്ബാസിന്റെ സ്‌കൂട്ടറില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി ഹെല്‍മറ്റ് കാണാതായത്.

കടയുടെ മുന്‍വശം ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ നിര്‍ത്തിയതായിരുന്നു അബ്ബാസ്. ഹെല്‍മറ്റും ഇതില്‍ തന്നെ ഊരി വെച്ചിരുന്നു. പിന്നീട് രാത്രി പള്ളിയില്‍ പോകാനായി സ്‌കൂട്ടറിനടുത്ത് ചെന്നപ്പേഴാണ് ഹെല്‍മറ്റ് കാണാതായത് ശ്രദ്ധയില്‍പെട്ടത്. കടയിലും പരിസരത്തും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും ഹെല്‍മറ്റ് കണ്ടെത്താനായില്ല. എന്നാല്‍ ഹെല്‍മറ്റ് ഇല്ലാതെ തന്നെ യാത്ര ചെയ്‌തേക്കാമെന്ന് കരുതി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഹാന്‍ഡിലിന് സമീപം 300 രൂപ തിരുകിവെച്ച നിലയില്‍ കാണപ്പെട്ടത്.

ഹെല്‍മറ്റ് ഞാന്‍ എടുക്കുന്നു, അതിന്റെ വില ഇതാ ഇവിടെ വെച്ചിട്ടുണ്ട്. എന്ന വിചാരമായിരിക്കാം കള്ളന്റെ മനസില്‍. എന്നാല്‍ വ്യാപാരിക്ക് 500 രൂപയുടെ നഷ്ടമുണ്ടായി എന്നത് കള്ളന്‍ സൗകര്യപൂര്‍വം ഓര്‍ക്കാതിരുന്നതാവാം.

ഏതാനും ദിവസം മുമ്പ് കാസര്‍കോട് നഗരത്തിലെ ഒരു കടയിലെ സെയില്‍സ്മാന്റെ ഹെല്‍മറ്റ് ഇത് പോലെ ബൈക്കില്‍ നിന്ന് കാണാതായിരുന്നു. എന്നാല്‍ ഈ ഹെല്‍മറ്റ് മൂന്ന് ദിവസം കഴിഞ്ഞ് അതേ ബൈക്കില്‍ തന്നെ പ്രത്യക്ഷപ്പെട്ട സംഭവവും ഉണ്ടായിരുന്നു. നഗരത്തില്‍ പെരുന്നാള്‍ തിരക്കിനിടെ ഇത്തരം വിചിത്രവും രസകരവുമായ മോഷണങ്ങള്‍ക്ക് പുറമെ ഗൗരവത്തിലുള്ള പോക്കറ്റടിയും പിടിച്ച് പറിയും കൂടി സജീവമാണ്.

വ്യാപാരിയുടെ 800 രൂപയുടെ ഹെല്‍മറ്റ് മോഷ്ടിച്ചു, പകരം കള്ളന്‍ 300 രൂപ തിരികെ വെച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL