Join Whatsapp Group. Join now!
Aster MIMS 10/10/2023

ആത്മീയ നിര്‍വൃതിയടയാന്‍ റമദാന്‍ പ്രഭാഷണവേദിയിലേക്ക് വന്‍ ജനപ്രവാഹം

പരിശുദ്ധ റമദാനിലെ അവസാനപത്തിലെ പകലുകളെ ആത്മീയ ജ്ഞാനീയങ്ങള്‍ കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും നി Kasaragod, SKSSF, Programme, Kerala, Ramadan Speech, Kasaragod New Bus Stand
കാസര്‍കോട്: (www.kasargodvartha.com 23.07.2014) പരിശുദ്ധ റമദാനിലെ അവസാനപത്തിലെ പകലുകളെ ആത്മീയ ജ്ഞാനീയങ്ങള്‍ കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും നിരതമാക്കാന്‍ എസ്.കെ.എസ്.എസ്.എഫ് റമദാന്‍ പ്രഭാഷണവേദിയിലേക്ക് ആയിരങ്ങളെത്തി. ആത്മീയ നിര്‍വൃതിയടയാന്‍ എത്തിയ ജനസാഗരം മഴയും വെയിലും അവഗണിച്ചാണ് ഭക്തിസാന്ദ്രമായ നഗരിയില്‍ ഒത്തൊരുമിച്ചത്.

സര്‍ഗസരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ മർഹൂം ടി.കെ.എം ബാവ മുസ്ലിയാര്‍ നഗറില്‍ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരയില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, നൗഷാദ് ബാഖവി എന്നിവര്‍ പ്രഭാഷണം നടത്തി. സമാപന ദിവസമായ വ്യാഴാഴ്ച പരിപാടി പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിക്കും. കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തും. സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

പ്രഭാഷണ പരമ്പരയുടെ നാലാം ദിന പരിപാടി സയ്യിദ് അലി തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഉമ്പു തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരം ഖാസി മഹ്മൂദ് മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ചെര്‍ക്കളം അബ്ദുല്ല, അബ്ബാസ് ഫൈസി പുത്തിഗെ, ഹംസത്തു സഅദി, പി.എസ് ഇബ്രാഹിം ഫൈസി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, അബൂബക്കര്‍ സാലൂദ് നിസാമി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലംപാടി, ഹാദി തങ്ങള്‍, ഇ.കെ അബൂബക്കര്‍ നിസാമി, അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍ കുന്നുങ്കൈ, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എസ്.പി സ്വലാഹുദ്ദീന്‍, ഹമീദ് ഹാജി ചൂരി, ടി.കെ.സി അബ്ദുല്‍ ഖാദിര്‍ ഹാജി, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, മുബാറക് ഹസൈനാര്‍ ഹാജി, പാലാട്ട് ഇബ്രാഹിം ഹാജി, ഇസ്ഹാഖ് ഹാജി ചിത്താരി, മീപ്പിരി ശാഫി ഹാജി, കെ.യു ദാവൂദ് ചിത്താരി, എം.എ ഖലീല്‍, റഷീദ് ബെളിഞ്ച, സി.പി മൊയ്തു മൗലവി, മഹ്മൂദ് ദേളി, അഷ്‌റഫ് റഹ്മാനി ചൗക്കി, സുബൈര്‍ ദാരിമി പൈക്ക, അശ്‌റഫ് മിസ്ബാഹി, അബ്ദുല്‍ ഖാദിര്‍ ഫൈസി പള്ളങ്കോട്, യൂനുസ്  ഫൈസി കാക്കടവ്, ഫള്‌ലു റഹ്മാന്‍ ദാരിമി, ഹമീദ് കുണിയ, ഹസന്‍ ശിഹാബ് ഇര്‍ശാദി ഹുദവി ബന്തിയോട്, അശ്‌റഫി ഫൈസി കിന്നിങ്കാര്‍, നാസര്‍ സഖാഫി, സിറാജുദ്ദീന്‍ ഖാസിലേന്‍, ഫാറൂഖ് കൊല്ലമ്പാടി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, യു. ബഷീര്‍ ഉളിയത്തടുക്ക, ഹനീഫ് തങ്ങള്‍ ചേരൂര്‍, ഹാരിസ് ഗ്വാളിമുഖം, സിദ്ദീഖ് ബെളിഞ്ച എന്നിവര്‍ സംബന്ധിച്ചു.

സുഹൈര്‍ അസ്ഹരി പള്ളങ്കോട് സ്വാഗതവും സിദ്ദീഖ് അസ്ഹരി പാത്തൂര്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, SKSSF, Programme, Kerala, Ramadan Speech, Kasaragod New Bus Stand
Keywords: Kasaragod, SKSSF, Programme, Kerala, Ramadan Speech, Kasaragod New Bus Stand. 


Post a Comment