city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി ഡോ. എം. അബ്ദുര്‍ റഹ്മാന്‍ സാങ്കേതിക സര്‍വകലാശാല പ്രോ. വി.സി

തിരുവനന്തപുരം: (www.kasargodvartha.com 23.07.2014) കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രോ. വൈസ് ചാന്‍സലറായി കാസര്‍കോട് സ്വദേശി എം. അബ്ദുര്‍  റഹ്മാനെ നിയമിച്ചു. എഞ്ചിനീയറിംഗ് കോളജുകളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും ഭരണമേല്‍നോട്ടത്തിനായാണ് കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കുന്നത്. പ്രഥമ വൈസ് ചാന്‍സലറായി ഡോ. കുഞ്ചെറിയ പി. ഐസക്കിനെയും നിയമിച്ചിറ്റുണ്ട്.

പുതിയ സാങ്കേതിക സര്‍വകലാശാലയുടെ തലപ്പത്ത് വിദഗ്ധരെ തന്നെ നിയമിക്കണമെന്ന മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസവകുപ്പിന്റെയും ഉറച്ച തീരുമാനമാണ് സാങ്കേതിക മേഖലയില്‍ പ്രഗത്ഭരായ രണ്ട് വ്യക്തികളെ തന്നെ നിയമിച്ചിരിക്കുന്നത്.

കുഞ്ചെറിയ ഐസക്ക് എ.ഐ.സി.ടി.ഇ മെമ്പര്‍ സെക്രട്ടറിയും ഡോ.എം. അബ്ദുറഹ്മാന്‍ ഡയരക്ടറുമാണ്. രാജ്യത്തെ എല്ലാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അംഗീകാരവും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന് കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ (എ.ഐ.സി.ടി.ഇ) തലപ്പത്തെ മലയാളി സാന്നിധ്യമാണ് ഡോ. കുഞ്ചെറിയ ഐസക്കും ഡോ. അബ്ദുറഹ്മാനും.

ഇവരുടെ ശ്രമത്തെതുടര്‍ന്ന് മൂന്നു വര്‍ഷത്തിനുള്ളില്‍ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് നിരവധി പദ്ധതികളും സഹായങ്ങളും കേരളത്തിന് ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 180 ദിവസം കൊണ്ട് എ.ഐ.സി.ടി.ഇക്ക് ഏഴുകോടി രൂപ ചെലവില്‍ നാലു നിലയുള്ള മേഖലാ കേന്ദ്രം തിരുവനന്തപുരത്ത് നിര്‍മിക്കാന്‍ കഴിഞ്ഞത് ഇവരുടെ ശ്രമഫലമായാണ്.

കഴിഞ്ഞ വര്‍ഷം മാത്രം 100 കോടിയോളം രൂപയുടെ ധനസഹായമാണ് വിവിധ പദ്ധതികളിലായി കേരളത്തിന് അനുവദിച്ചത്. കുഞ്ചെറിയ ഐസക്ക് നേരത്തെ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയരക്ടറായിരുന്നു. ഇതുകൂടാതെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജുകളിലേക്കും പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ അനുവദിക്കുകയും പുതിയ കോഴ്‌സുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയത്തില്‍ അസിഃ ഡയറക്ടര്‍ ആയ ഡോ. നീതു സോന ഐ.എ.എസ്. ഭാര്യയാണ്. കാസര്‍കോട് പൈക്ക സ്വദേശിയാണ് ഡോ. അബ്ദുര്‍ റഹ്മാന്‍.
കാസര്‍കോട് സ്വദേശി ഡോ. എം. അബ്ദുര്‍ റഹ്മാന്‍ സാങ്കേതിക സര്‍വകലാശാല പ്രോ. വി.സി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL