Join Whatsapp Group. Join now!
Aster MIMS 10/10/2023

കുണിയ-ആയമ്പാറ-അമ്പലം റോഡ് നിര്‍മാണത്തില്‍ ക്രമക്കേട്; വിജിലന്‍സിന് നാട്ടുകാരുടെ പരാതി

പുല്ലൂര്‍ - പെരിയ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പെട്ട കുണിയ - ആയമ്പാറ - അമ്പലം റോഡ് നിര്‍മാണത്തില്‍ Kasaragod, Kuniya, Road, Natives, Complaint, Investigation, Kerala, Construction Plan, Ayampara, Vigilance
പെരിയ: (www.kasargodvartha.com 30.07.2014) പുല്ലൂര്‍ - പെരിയ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പെട്ട കുണിയ - ആയമ്പാറ - അമ്പലം റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി ആരോപണം. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വിജിലന്‍സില്‍ പരാതി നല്‍കി. ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനടുത്തുകൂടിയാണ് ഈ റോഡ് കടന്നു പോകുന്നത്.

റോഡിനും പാലത്തിനുമായി ഒരുകോടി 26 ലക്ഷം രൂപയാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചത്. റോഡ് പാലം ഇക്കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പേരിന് റോഡ് നിര്‍മിച്ചുവെന്നല്ലാതെ ഇതിന് കാര്യമായ അറ്റകുറ്റ പണികള്‍ നടത്തിയിട്ടില്ല. ഈയിടെ ഗുണനിലവാരമില്ലാത്ത മെറ്റലുകള്‍ ഉപയോഗിച്ചുകൊണ്ട് ഈറോഡില്‍ അറ്റകുറ്റ പണികള്‍ നടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇപ്പോള്‍ റോഡിന്റെ കാര്യത്തില്‍ അധികൃതര്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെന്നാണ് പ്രധാന ആരോപണം.

വാഹനങ്ങള്‍ ഇതുവഴി കടന്നുപോകാന്‍ പോലും പ്രയാസപ്പെടുന്നു. റോഡിന്റെ ഇന്നത്തെ അവസ്ഥ അപകട ഭീഷണിയും ഉയര്‍ത്തുകയാണ്. റോഡ് നിര്‍മാണത്തില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ വിജിലന്‍സിനെ സമീപിച്ചത് ഈയൊരു സാഹചര്യത്തിലാണ്.

മുമ്പ് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ അധികാരികള്‍ ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. റോഡ് നിര്‍മാണത്തിന്റെ കരാര്‍ പ്രവര്‍ത്തി ഏറ്റെടുത്തയാളും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ക്രമക്കേടിന് കാരണമെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, Kuniya, Road, Natives, Complaint, Investigation, Kerala, Construction Plan, Ayampara, Vigilance

Keywords: Kasaragod, Kuniya, Road, Natives, Complaint, Investigation, Kerala, Construction Plan, Ayampara, Vigilance. 

Post a Comment