city-gold-ad-for-blogger
Aster MIMS 10/10/2023

യുവതീയുവാക്കളെ സദാചാര പോലീസുകാര്‍ വളഞ്ഞു; വിവാഹം നിശ്ചയിച്ചവരാണെന്നറിഞ്ഞപ്പോള്‍ വിട്ടയച്ചു

മംഗലാപുരം: (www.kasargodvartha.com 17.07.2014) ഒന്നിച്ചുസഞ്ചരിക്കുകയായിരുന്ന യുവതി യുവാക്കളെ വ്യത്യസ്ഥ സമുദായത്തില്‍പെട്ട കമിതാക്കളാണെന്ന് തെറ്റിദ്ധരിച്ച് ഒരുസംഘം സദാചാര പോലീസുകാര്‍ വളഞ്ഞു. പിന്നീട് യുവതിയും യുവാവും വിവാഹം നിശ്ചയിച്ചവരാണെന്നറിഞ്ഞപ്പോള്‍ വിട്ടയച്ചു.

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച ബെല്‍ത്തങ്ങാടി ഉജിറെയിലാണ് 50 അംഗസംഘം ഒന്നിച്ചുസഞ്ചരിക്കുകയായിരുന്ന 21 കാരനേയും 19 കാരിയേയും വളഞ്ഞുവെച്ചത്. ഇവരെ ആള്‍കൂട്ടം ഏറെനേരം ചോദ്യംചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. തന്റെ സഹോദരിയുടെ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടാണ് താന്‍ ഉജിറയിലെത്തിയതെന്ന് ബി.ബി.എം. വിദ്യാര്‍ത്ഥിനിയായ യുവതി പറഞ്ഞു. മൂഡിഗരെ സ്വദേശിയായ യുവാവ് തന്റെ ബന്ധുവാണെന്നും തങ്ങളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നും യുവതി ആണയിട്ട് പറഞ്ഞെങ്കിലും ആദ്യമൊന്നും ആള്‍കൂട്ടം അത് വിശ്വസിക്കാന്‍ തയ്യാറായില്ല.

കാര്‍ക്കള സ്വദേശിനിയാണ് യുവതി. സഹോദരിയുടെ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടകാര്യം അന്വേഷിക്കാനാണ് പ്രതിശ്രുതവരനായ യുവാവിനെ കൂട്ടിയതെന്നും യുവതി വിശദീകരിച്ചു. മൂഡിഗെരെയിലേക്ക് മടങ്ങാന്‍ ഇരുവരും ബസ് കാത്തുനില്‍ക്കുമ്പോഴാണ് ആള്‍കൂട്ടം ഇരുവരേയും വളഞ്ഞുവെച്ചത്. സംഭവമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് ആള്‍കൂട്ടത്തെ തുരത്തിയോടിച്ച് യുവതിയേയും യുവാവിനേയും രക്ഷപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് മൂന്ന് പേരെ അറസ്റ്റുചെയ്തു. അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. യുവതീയുവാക്കളെ അപമാനിച്ചതിനും മാനസികമായി പീഡിപ്പിച്ചതിനുമാണ് കേസെടുത്തത്.
യുവതീയുവാക്കളെ സദാചാര പോലീസുകാര്‍ വളഞ്ഞു; വിവാഹം നിശ്ചയിച്ചവരാണെന്നറിഞ്ഞപ്പോള്‍ വിട്ടയച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL