city-gold-ad-for-blogger
Aster MIMS 10/10/2023

റമദാന്‍ റിലീഫ്: കെ.എം.സി.സിയുടെ സാമ്പത്തിക സഹായം കൈമാറി

കാസര്‍കോട്: (www.kasargodvartha.com 23.07.2014) ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ.എം.സി.സി റമദാന്‍ റിലീഫിന്റെ ഭാഗമായി അവശരും നിരാലംബരുമായി ദുരിത ജീവിതം നയിക്കുന്ന ആളുകള്‍ക്ക് അനുവദിച്ച സാമ്പത്തിക സഹായം മുനിസിപ്പല്‍ ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ ജലീലിന് കൈമാറി. ഖത്തര്‍ കെ.എം.സി.സി ജീവകാരുണ്യ രംഗത്ത് വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന സാന്തനവും സഹായധന വിതരണവും മാതൃകാ യോഗ്യമായ സല്‍കര്‍മമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എല്‍.എ മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. സ്വന്തം കുടുംബത്തിന് അന്നം തേടി വിദേശങ്ങളില്‍ കഷ്ടപ്പാടില്‍ കഴിയുമ്പോഴും നാട്ടിലെ നൊമ്പരങ്ങളും, കഷ്ടതകളും കണ്ടെത്തി സഹായങ്ങളിലൂടെ താങ്ങും തണലുമാകുന്ന ഖത്തര്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം വേറിട്ടതാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു. ലുഖ്മാന്‍ തളങ്കര സ്വാഗതം പറഞ്ഞു.

ഹാഷിം കടവത്ത്, ഇ. അബൂബക്കര്‍ ഹാജി, ബി.എച്ച്. അബ്ദുല്ലകുഞ്ഞി, എം.പി ശാഫി ഹാജി, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, അഷ്‌റഫ് ഇടനീര്‍, ഷെരീഫ് പൈക്ക, കെ.പി മുഹമ്മദ് അഷ്‌റഫ്, എ.എ അബ്ദുര്‍ റഹ്മാന്‍, എ.എം കടവത്ത്, അഡ്വ. വി.എം മുനീര്‍, കെ.ബി കുഞ്ഞാമു, കെ. ഷാഫി ഹാജി, സി. മുഹമ്മദ് കുഞ്ഞി, എസ്.കെ. അബ്ബാസലി, ഇബ്രാഹിം നാട്ടക്കല്‍, ഹമീദ് പൊസൊളിഗെ, ഹമീദ് ബെദിര, ബി.എം.എ ഖാദര്‍, ഷംസുദ്ധീന്‍ തളങ്കര, ഹമീദ് മാന്യ, റഫീഖ് കുന്നില്‍, ഫൈസല്‍ ഫില്ലി, റഫീഖ് മാര്‍പ്പനടുക്കം, സലാം ഹാജി ഷാര്‍ജ, ഖാലിദ് പച്ചക്കാട് എന്നിവര്‍ പ്രസംഗിച്ചു.
റമദാന്‍ റിലീഫ്: കെ.എം.സി.സിയുടെ സാമ്പത്തിക സഹായം കൈമാറി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, KMCC, Kerala, Qatar KMCC Ramadan Relief, MLA, NA Nellikkunnu. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL