ജനറല്‍ ആശുപത്രിയുടെ കേടായ എക്സ്റേ മെഷിന് റിപ്പയര്‍ ചെയ്യാന്‍ നടപടിയായി
Jul 31, 2014, 11:57 IST
കാസര്‍കോട്: (www.kasargodvartha.com 31.07.2014) ജനറല്‍ അശുപത്രിയിലെ എക്സ്റേ മെഷീന് റിപ്പയര്‍ ചെയ്യാന്‍ നടപടിയായി. ആരോഗ്യവകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജനറല്‍ ആശുപത്രിക്ക് വേണ്ടി വാങ്ങിയ എക്സ്റേ മെഷീന് 2011 ലാണ് കേടായത്. ആശുപത്രിയില്‍ എക്സ്റേ സംവിധാനം ഇല്ലാതായതോടെ ജില്ലാ ടിബി സെന്ററിന്റെ എക്സ്റേ മെഷീന് ജനറല്‍ ആസ്പത്രിയില്‍ സ്ഥാപിക്കുകയായിരുന്നു.
ടിബി സെന്ററില്‍ ദിവസം ഏഴില്‍ താഴെ മാത്രമായിരുന്നു എക്സ്റേ എടുത്തിരുന്നത് . എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ ഈ മെഷീന് സ്ഥാപിച്ചതോടെ 150 ഓളം എക്സ്റേകളാണ് ദിവസം എടുക്കുന്നത് പ്രവര്‍ത്തനം ഓവര്ലോഡായതോടെ മെഷീന് ഈ വര്‍ഷം ജൂണ്‍ 10 ന് കേടാകുകയായിരുന്നു. മെഷീന്റെ റിപ്പയറിംഗിനായി ആവശ്യമായ 1.90 ലക്ഷം രൂപ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിഅനുവദിച്ചിട്ടുണ്ട്. പൂനെയില്‍ നിന്നും ആവശ്യമായ ഭാഗങ്ങള്‍ ഉടന്‍ തന്നെ എത്തിച്ചു എക്സ്റേ മെഷീന് റിപ്പേര്‍ ചെയ്യാനുളള നപടികള്‍ ത്വരിതപ്പെടുത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഫലസ്തീന് ആക്രമണത്തിനെതിരെ ഇസ്രയേലിലും വ്യാപക പ്രതിഷേധം
Keywords: Kasaragod, Kerala, General hospital, X-ray machine, repair, Complained, General hospital X-ray machine to be repaired.
Advertisement:
ഫലസ്തീന് ആക്രമണത്തിനെതിരെ ഇസ്രയേലിലും വ്യാപക പ്രതിഷേധം
Keywords: Kasaragod, Kerala, General hospital, X-ray machine, repair, Complained, General hospital X-ray machine to be repaired.
Advertisement: