കോളജ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍; സഹപാഠികള്‍ കളിയാക്കിയെന്ന കുറിപ്പ് കണ്ടെത്തി
Jul 31, 2014, 12:26 IST
മംഗലാപുരം: (www.kasargodvartha.com 31.07.2014) കോളജ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്താപുരം ആര്.എന്‍. ഷെട്ടി കോളജിലെ രണ്ടാം വര്‍ഷ പി.യു.സി. (സയന്‍സ്) വിദ്യാര്‍ത്ഥിനിയും ബൈന്തൂര്‍ ഉപ്രാളിയിലെ ശ്രീനിവാസ പൂജാരിയുടെ മകളുമായ സുപ്രീത പൂജാരി(17)യാണ് മരിച്ചത്.
സുപ്രീത എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. താന്‍ ആരുമായും പ്രേമത്തിലല്ലെന്നും ഇല്ലാത്ത പ്രേമത്തിന്റെ പേരില്‍ സുഹൃത്തുക്കളും സഹപാഠികളും കളിയാക്കുന്നതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുകയാണെന്നുമാണ് കുറിപ്പില്‍ എഴുതിയിട്ടുള്ളത്. അമ്മയേയും മുത്തശ്ശിയേയും അടുത്തവീട്ടിലേക്കു പറഞ്ഞയച്ച ശേഷമാണ് സുപ്രീത ജീവനൊടുക്കിയത്.
അതിനിടെ തിങ്കളാഴ്ച കോളജില്‍ എത്താതിരുന്ന വിദ്യാര്‍ത്ഥിനിയെ പ്രിന്സിപ്പാല് ഫോണില്‍ വിളിച്ചത് സംശയത്തിനു വഴിവെച്ചു. സംഭവത്തില്‍ ബൈന്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
സുപ്രീതയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോളജില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധ പ്രകടനം നടത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഗസ്സ ആക്രമണം: ഡോ. സുനീഷിന്റെ യു.എസ്. യാത്രയും വിവാദത്തിലാക്കുന്നു
Keywords: Mangalore, Student, Suicide, College, Obituary, Supreeta, College student found dead hanged.
Advertisement:
Also Read:
ഗസ്സ ആക്രമണം: ഡോ. സുനീഷിന്റെ യു.എസ്. യാത്രയും വിവാദത്തിലാക്കുന്നു
Keywords: Mangalore, Student, Suicide, College, Obituary, Supreeta, College student found dead hanged.
Advertisement: