Join Whatsapp Group. Join now!
Aster MIMS 10/10/2023

റെയില്‍വേ വൈദ്യുതി ലൈനില്‍ തെങ്ങ് വീണു; വണ്ടികള്‍ വൈകി

വൈദ്യുതീകരണത്തിന് വേണ്ടി റെയില്‍വേ സ്ഥാപിച്ച ലൈനിന് മുകളില്‍ തെങ്ങ് വീണതിനെ തുടര്‍ന്ന് മംഗലാപുരം ഭാഗത്തേക്കുള്ള തീവണ്ടി Kasaragod, Electricity, Train, Railway, Coconut, Bekal, Electric Line, Railway station,
കാസര്‍കോട്: (www.kasargodvartha.com 31.07.2014) വൈദ്യുതീകരണത്തിന് വേണ്ടി റെയില്‍വേ സ്ഥാപിച്ച ലൈനിന് മുകളില്‍ തെങ്ങ് വീണതിനെ തുടര്‍ന്ന് മംഗലാപുരം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം 20 മിനുട്ടിലധികം തടസപ്പെട്ടു.

ബേക്കലിലാണ് വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ തെങ്ങ് വൈദ്യുതി ലൈനിന് മുകളില്‍ വീണത്. ഇതുവഴി പോകേണ്ടിയിരുന്ന ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ്, കൊയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി, കൊച്ചുവേളി-ലോകമാന്യതിലക് എന്നീ വണ്ടികള്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. റെയില്‍വേ അധികൃതര്‍ തെങ്ങ് മുറിച്ചുമാറ്റിയ ശേഷമാണ് വണ്ടികള്‍ കടന്നു പോയത്.


Kasaragod, Electricity, Train, Railway, Coconut, Bekal, Electric Line, Railway station,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment