city-gold-ad-for-blogger
Aster MIMS 10/10/2023

പെരുന്നാള്‍ ദിനത്തില്‍ വാഹനാപകടം; കോളജ് വിദ്യാര്‍ത്ഥി മരിച്ചു

മംഗലാപുരം: (www.kasargodvartha.com 29.07.2014) പെരുന്നാള്‍ ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ കോളജ്  വിദ്യാര്‍ത്ഥി മരിച്ചു. രണ്ടാം വര്‍ഷ പി.യു.സി. വിദ്യാര്‍ത്ഥി, കാര്‍മാര്‍ കെഞ്ചാര്‍ വില്ലേജിലെ  മുഹമ്മദ് സാക്കിര്‍(17) ആണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെ ബജ്‌പെ ചെക്ക് പോസ്റ്റിലുണ്ടായ അപകടത്തില്‍ മരിച്ചത്.

സാക്കിര്‍ ഓടിച്ച ബൈക്ക് എതിര്‍ ഭാഗത്തു നിന്നു വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിമുട്ടുകയായിരുന്നു. മുഹമ്മദ് സാക്കിര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

പെരുന്നാളായതിനാല്‍ ബന്ധു വീടുകളില്‍ സന്ദര്‍ശനത്തിനു പോയ സാക്കിര്‍ തിരിച്ചു വീട്ടിലേക്കു മടങ്ങുമ്പോള്‍ ബൈക്കില്‍ എതിര്‍ഭാഗത്തു നിന്നു വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. സാക്കിര്‍ അപകട സ്ഥലത്തു തന്നെ മരിച്ചു.

ഉമറബ്ബ ഉമയാബാനു ദമ്പതികളുടെ മകനാണ് മുഹമ്മദ് സാക്കിര്‍. അപകടത്തില്‍ ബജ്‌പെ പോലീസ് കേസെടുത്തു.
പെരുന്നാള്‍ ദിനത്തില്‍ വാഹനാപകടം; കോളജ് വിദ്യാര്‍ത്ഥി മരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL