city-gold-ad-for-blogger
Aster MIMS 10/10/2023

3 വര്‍ഷം മുമ്പ് ശുപാര്‍ശ അയച്ചിട്ടും വനിതാ പോലീസ് സ്‌റ്റേഷന്‍ അനുവദിക്കുന്നതില്‍ ജില്ലയെ തഴഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 30.05.2014) മൂന്നു വര്‍ഷം മുമ്പ് ശുപാര്‍ശ അയച്ചിട്ടും വനിതാ പോലീസ് സ്‌റ്റേഷന്‍ അനുവദിക്കുന്നതില്‍ കാസര്‍കോട് ജില്ലയെ തഴഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ വനിതാ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നത്. ഇതിന്  ഭരണാനുമതിക്കുള്ള നടപടിയും പൂര്‍ത്തിയായി കഴിഞ്ഞിരിക്കുകയാണ്.
കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യം എറ്റവും കൂടുതല്‍ നടക്കുന്ന ജില്ലകളില്‍ ഒന്നാണ് കാസര്‍കോട്. വനിതാകമ്മീഷന്‍ തന്നെ ഇക്കാര്യം നേരത്തേ ഔദ്യോഗികമായി കണക്കുകള്‍ സഹിതം വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നോക്ക ജില്ലയെന്ന പരിഗണന പോലും ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് കാസര്‍കോടിന് നല്‍കിയിട്ടില്ല.
തൃശൂര്‍ റൂറല്‍, കണ്ണൂര്‍, മലപ്പുറം, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് വനിതാ പോലീസ് സ്‌റ്റേഷനുകള്‍ അനുവദിച്ചിരിക്കുന്നത്. കാസര്‍കോട് നിന്നും നേരത്തെ ഇതിനുവേണ്ട ശുപാര്‍ശ പോയിട്ടുണ്ടെന്ന് കാസര്‍കോട് എസ.പി. തോംസണ്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കാസര്‍കോടിന് രണ്ട് കണ്‍ട്രോള്‍ റൂം, ട്രാഫിക്ക് സ്റ്റേഷന്‍, 50 ബൈക്ക്, 5 ടവേര തുടങ്ങി നിരവധി കാര്യങ്ങള്‍ അനുവദിച്ചതിനാലാണ് വനിതാ പോലീസ് സ്‌റ്റേഷന്‍ അനുവദിക്കുന്നതില്‍ ജില്ലയെ പരിഗണിക്കാതിരുന്നതെന്നാണ് ആഭ്യന്തര വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 56 ലക്ഷത്തോളം രൂപയാണ് വനിതാ പോലീസ് സ്‌റ്റേഷന്റെ പ്രാരംഭ ചെലവ്. 4.81 കോടിയോളം ശമ്പള ഇനത്തില്‍ വാര്‍ഷിക ആവര്‍ത്തന ചെലവും വരും.

228 തസ്തികകളാണ് പുതുതായി സൃഷ്ടിക്കുക. ആറ് വനിത സബ് ഇന്‍സ്‌പെക്ടര്‍ , 12 വനിതാ അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍, 48 വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍, 150 വനിത സിവില്‍ പോലീസ് ഓഫിസര്‍, ആറ് വീതം െ്രെഡവര്‍ സിവില്‍ പോലീസ് ഓഫിസര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിക്കുന്നത്. സ്‌റ്റേഷനുകള്‍ ആരംഭിക്കാന്‍ വേണ്ടി വരുന്ന തുക ഈ സാന്പത്തിക വര്‍ഷം തന്നെ അനുവദിക്കാനാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ലൈംഗീക ചൂഷണം അവസാനിപ്പിക്കുന്നതിനും വനിതാ സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം ഉപകാരപ്പെടും. തൃശൂര്‍ സിറ്റിയില്‍ വനിതാ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും തൃശൂര്‍ റൂറലില്‍ വീണ്ടും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമായി പോലീസ് സ്‌റ്റേഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍ കാസര്‍കോടിനെ പോലെയുളള പ്രദേശങ്ങളെ തഴയുകയായിരുന്നു എന്നാണ് പരാതി. കാസര്‍കാട്ട് വനിതാസെല്‍ ഉള്ളത് മാത്രമാണ് ഒരു ആശ്വാസം.
3 വര്‍ഷം മുമ്പ് ശുപാര്‍ശ അയച്ചിട്ടും വനിതാ പോലീസ് സ്‌റ്റേഷന്‍ അനുവദിക്കുന്നതില്‍ ജില്ലയെ തഴഞ്ഞു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: kasaragod, Kerala, Police,

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL